Sunday, June 3, 2018

ചരമ കോളം


ചരമ കോളം
--------
മരിക്കാത്ത ചിലരും
ചരമകോളത്തിൽ 
ഇടം പിടിക്കാറുണ്ട്,
മക്കൾ,
മരുമക്കൾ,
അങ്ങനെ
നീണ്ട നീണ്ട പേരുകൾ.
മക്കൾ അഭിമാനത്തോടെ
പേരിനു വാലായി,
ബിരുദങ്ങൾ ചേർക്കും.
മരുമക്കൾ മഹിമ കളയാതെ
തറവാട്ട് പേര് കൂട്ടിയിണക്കും.
സാമ്പത്തിക ബാധ്യത
തീർത്ത് കൊടുക്കുന്നതാണെന്നു
നാളത്തെ പത്രത്തിൽ
ഒരു പരസ്യം കൂടി കൊടുക്കണം.
പിന്നെ, ആണ്ടിലൊരിക്കൽ
ഒന്നാം ചരമവും,
രണ്ടാം ചരമവും,
ഒരിറ്റ് കണ്ണീരോടെ പ്രസിദ്ധപെടുത്തും.
പരസ്യം കിട്ടാത്ത പത്രങ്ങൾ
സത്യം തുറന്നെഴുതും,
ദാരുണം,
നിഷ്കരുണം,
അമ്പത്തഞ്ചുക്കാരൻറെ
അന്ത്യം വൃദ്ധ സദനത്തിൽ.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?