Sunday, June 3, 2018

പറക്കുന്ന ചുംബനം


പറക്കുന്ന ചുംബനം
----------
എന്നത്തേയും പോലെ
നീ അന്നും എനിക്ക് വേണ്ടി
കൈ വീശണം.
മേൽചുണ്ടിൽ
അന്നും പതിവ് ചിരി
മായാതെ നോക്കണം.
കാത്തിരിക്കുമെന്ന്
നിൻറെ കണ്ണുകൾ കൊണ്ട്
നീ പറയണം.
വേഗം വരണമെന്ന്
അറിയിപ്പെന്ന പോലെ
ഭീഷണി മുഴക്കണം.
നിൻറെ
പറക്കുന്ന ചുംബനം അന്നും
തരാൻ മറക്കരുത്.
അന്ന് പക്ഷേ
ആ ചുംബനം കൈകൊണ്ട്
കൂട്ടി പിടിക്കാൻ
ഞാൻ കയ്യുയർത്തി എന്ന് വരില്ല.
അല്ലെങ്കിലും,
മരിച്ചവർ
കയ്യുയർത്താറില്ലെന്ന്
നിനക്ക് അറിയാമല്ലോ.. ?

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?