Sunday, June 3, 2018

പെൺജീവിതം


പെൺജീവിതം
---------
ഒരു കാറ്റ് വന്ന്
ചെവിയിൽ മൂളുന്നു.
നിന്റെ നിശ്വാസം പോലെ
ഞാനതിനെ താലോലിക്കുന്നു.
ഒരു ഗസൽ വന്നെന്റെ
നെഞ്ചിൽ താളമിടുന്നു.
നിന്റെ സ്വരമാധുരി പോലെ
ഞാനതിനെ ചെവിയോർക്കുന്നു.
ഒരു നറുമണം വന്നെന്റെ
നാസികതുമ്പിൽ ചുംബിക്കുന്നു.
നിന്റെ ഗന്ധമെന്ന പോലെ
ഞാനതിനെ ശ്വസിക്കുന്നു.
ഒരു നിലാചിരി വന്ന്
എന്നെ പുണരുന്നു.
നിൻറെ ചുംബനം പോലെ
ഞാനതിനെ മാറോടണക്കുന്നു.
ഞാൻ കാണുന്നതൊക്കെ
നീയായി മാറുമ്പോൾ,
പ്രണയം അനശ്വരമെന്നു
പറയാതെ പറയുന്നു.
എന്നിട്ടും,
കാതങ്ങൾക്കപ്പുറം,
അടുക്കളയിലെ,
കരിപുരണ്ട പെൺജീവിതം
ഊതി കത്തിക്കുകയാണെന്ന്,
നീ പരാതി പറയുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?