Sunday, June 3, 2018

ഒസ്യത്ത്


ഒസ്യത്ത്
------
നീ മൗനം കൊണ്ട്
എന്നെ വീർപ്പുമുട്ടിച്ച ദിവസം
ഞാനിന്നുമോർക്കുന്നു.
അന്ന് ഞാൻ
നിനക്കൊരു താജ്മഹൽ
പണിതു തുടങ്ങിയിരുന്നു.
നിൻറെ
രണ്ടാം മൗനത്തിൽ
ഞാൻ ചുമരുകൾ തീർത്തു.
മൂന്നാം മൗനമായപ്പോഴേക്കും
ഞാൻ ജനാലകൾ
വെച്ച് തുടങ്ങിയിരുന്നു.
മൗനം നീണ്ടു നിന്ന
ഏഴു ദിനങ്ങൾക്കപ്പുറം
താജ്മഹൽ പണി തീർത്തിരിക്കുന്നു.
ഇനി നിൻറെ മൗനം
വാചാലമാകില്ലെന്നുറപ്പിച്ചു
ഒരു ഒസ്യത്ത് കുറിക്കുന്നു.
ആ താജ്മഹൽ
എനിക്കുള്ളതാണ്.
എന്നെ തന്നെ,
അടക്കം ചെയ്തു കൊള്ളുക.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?