Sunday, August 3, 2014

നെല്‍ച്ചെടി


ട്ടുച്ച നേരം,സ്കൂള്‍മൈതാനത്തിന്‍റെ ഒഴിഞ്ഞ കോണിലേക്ക് ഒരു ക്ലാസ്സിലെ കുട്ടികള്‍ കൂട്ടമായി ഓടുന്നതു കണ്ടാണ്‌ പ്രധാനാദ്ധ്യാപകന്‍ ഓഫീസിനു പുറത്തേക്കു വന്നത്.വെയിലിന്‍റെ കാഠിന്യം പോലും വകവെക്കാതെയാണ് കുട്ടികളെല്ലാം ഓടുന്നത്,കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.പ്രധാനാദ്ധ്യാപകനും അവര്‍ക്കുപിന്നലെയോടി.

"ദൈവമേ കുട്ടികള്‍ക്ക് വല്ലതും സംഭവിച്ചോ..? 
നാളെ പി ടി എ മീറ്റിംഗ് കൂടിയാണല്ലോ..."

അദ്ദേഹത്തിന്‍റെ മനസ്സ് ആകുലപ്പെട്ടു.നട്ടുച്ചയില്‍ കുത്തനെ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രധാനാദ്ധ്യാപകന്‍റെ കഷണ്ടിത്തലയില്‍ വീണു ചിതറി.ഗ്രൗണ്ടിന്‍റെ മൂലയിലേക്ക് ഇനിയും ദൂരമൊരുപാടുണ്ടെന്നു കണ്ടപ്പോള്‍ അദ്ധ്യാപകന്‍ ഒരുനിമിഷം നിന്നു കിതച്ചു,അദ്ദേഹം ചുറ്റുമൊന്നു കണ്ണോടിച്ചു.

"തണലേകാന്‍ ഒരൊറ്റ മരമെങ്കിലുമുണ്ടായിരുന്നെങ്കില്‍ !"

നടന്നും കിതച്ചും പ്രധാനാദ്ധ്യാപകന്‍ എത്തിച്ചേര്‍ന്നപ്പോള്‍ വട്ടം കൂടി നിന്നിരുന്ന കുട്ടികള്‍ വഴിയൊഴിഞ്ഞു കൊടുത്തു.അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു 

"എന്താ പറ്റിയത്,എന്തിനാ എല്ലാവരും ഓടിയേ...?"

ഹെഡ് മാഷേ കണ്ടപ്പോള്‍ ഭയപ്പെടുന്നതിനു പകരം കുട്ടികളുടെ ആവേശം വര്‍ദ്ധിക്കുകയാണ് ചെയ്തത്.എല്ലാവരുടെയും ചുണ്ടുകള്‍ എന്തൊക്കെയോ പറയാന്‍ തുടിക്കുന്നുണ്ടായിരുന്നെങ്കിലും ആരും ഒന്നും തന്നെ മിണ്ടിയില്ല,ക്ലാസ്സ്‌ ലീഡര്‍ ആണത് പറഞ്ഞത്,

"കഴിഞ്ഞ ദിവസം റെഡ് ഡാറ്റ യില്‍ ഉണ്ടെന്നു പറഞ്ഞ ചെടി ദാ മുളച്ചു വരുന്നു..,ഒരു നെല്‍ച്ചെടി !"

അദ്ധ്യാപകന്‍ തൊട്ടടുത്തുണ്ടായിരുന്ന പൂഴിമണല്‍ക്കൂനയിലേക്ക് തളര്‍ന്നിരുന്നു.അദ്ദേഹത്തിന്‍റെ മുഖത്ത് ആശ്വാസവും,ദേഷ്യവും,കുറ്റബോധവും,വാല്‍സല്യവുമെല്ലാം മിന്നി മറഞ്ഞു. അപ്പോഴും സൂര്യന്‍ മാഷിന്‍റെ കഷണ്ടിത്തല നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.

ശിഹാബുദ്ദീന്‍.കെ

22 comments:

  1. നല്ല സന്തേശം നല്‍കുന്ന കഥ ... ഫോണ്ട് കുറച്ചു കൂടി ശരിയാക്കൂ ,,വായിക്കാന്‍ നല്ല പ്രയാസം . ആശംസകള്‍ .

    ReplyDelete
    Replies
    1. തീര്‍ച്ചയായും..,

      ഈ വരവിനും
      വായനക്കും നന്ദി..,

      Delete
  2. Replies
    1. നന്ദി..,
      ഈ വായനക്കും
      വരവിനും നന്ദി..,

      Delete
  3. ഭാവിയിലെ ഭൂതം വര്‍ത്തമാനത്തില്‍ .... കൊള്ളാം മാഷേ :)

    ReplyDelete
    Replies
    1. അതെ..,

      നന്ദി..,
      ഈ വായനക്കും വരവിനും..,

      Delete
  4. Replies
    1. നന്ദി
      ഈ വായനക്കും
      വിലയേറിയ അഭിപ്രായത്തിനും..,

      Delete
  5. ചെറുതെങ്കിലും കഥ സൂപ്പര്‍

    ReplyDelete
    Replies
    1. നന്ദി
      ഈ വായനക്കും
      വിലയേറിയ അഭിപ്രായത്തിനും..,

      Delete
  6. ഇഷ്ട്ടായി ....വീണ്ടും കാണാം..!

    ReplyDelete
    Replies
    1. ഇനിയും വരാമെന്ന
      വാക്കിനു ആദ്യമേ നന്ദി..,

      ഒപ്പം\
      ഈ വായനക്കും
      അഭിപ്രായത്തിനും നന്ദി.

      Delete
  7. ബ്ലോഗ്‌ ഫോളോ ചെയ്യാനുള്ള സംവിധാനമില്ലേ..?

    ReplyDelete
    Replies
    1. തീര്‍ച്ചയായും
      ഉള്‍പ്പെടുത്തിയിരിക്കുന്നു.

      Delete
  8. നല്ല കഥ.പുതിയ തലമുറയ്ക്ക് സംഭവിച്ച ഗതികേടിനു നമ്മള്‍ തന്നെ കാരണക്കാര്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും..,
      നന്ദി..,
      വരവിനും..,വായനക്കും
      അതിലുപരി
      അഭിപ്രായത്തിനും..,

      Delete
  9. നന്നായി ആറ്റി കുറുക്കി എഴുതിയിരിക്കുന്നൂ.. കേട്ടൊ ശിഹാബ്

    ReplyDelete
    Replies
    1. കഴിവിൻറെ പരമാവധി ശ്രമിച്ചിട്ടുണ്ട്,
      പ്രോത്സാഹനത്തിനു സന്തോഷം,വീണ്ടും വരിക.

      Delete
  10. Replies
    1. നല്ല നാടൻ അഭിപ്രായം
      സന്തോഷം,
      തുടർന്നും ഇവിടെയൊക്കെ കാണുമല്ലോ..?

      Delete
  11. നന്നായിട്ടുണ്ട്‌.
    അരിച്ചെടി?????

    ReplyDelete
    Replies
    1. അരിച്ചെടി എന്നായിരുന്നു കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നു,
      ഏതായാലും സന്തോഷം ഈ നല്ല വായനക്ക്.

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?