Sunday, June 3, 2018

അവർ കണ്ണീർ തുടക്കുകയാണ്


അവർ കണ്ണീർ തുടക്കുകയാണ്
-------------
ഇപ്പോഴെനിക്ക്
കരയണമെന്നു തോന്നിയാൽ
മഴ അന്വേഷിച്ചു നടക്കേണ്ടതില്ല.
മഴയിൽ കരഞ്ഞാൽ ആരും
കാണില്ലെന്നത് നേര് തന്നെ,
എന്നിട്ടും മഴയിൽ
കരയാൻ വാശി പിടിക്കാറില്ല ഞാൻ.
എന്നാൽ ഇന്ന്
പുക തുപ്പിയോടുന്ന ബസ്സിലും കരയാം.
കാത്ത് കാത്ത് കിടക്കുന്ന
ബസ് കാത്തിരിപ്പിലും കരയാം.
തിരക്കിട്ടോടുന്ന
തെരുവിന്റെ നിരയിലും കരയാം.
വരിയിലും കരയാം.
എന്തിന്
നോട്ട് മാറാൻ നിൽക്കുന്ന
ക്യു-വിലെ അറ്റത്ത് നിന്നും
കരഞ്ഞു നിലവിളിക്കാം.
ആരും കാണില്ല,
എല്ലാവരും തിരക്കിലാണ്.
നാലിഞ്ചു ചതുരപെട്ടിയിൽ
വിരലു കൊണ്ട്
അവർ തുടക്കുന്നത്
അകലങ്ങളിലെ കണ്ണീരാണ്.
പിന്നെ എങ്ങനെയവർ,
എൻറെ കണ്ണീർ തുള്ളികൾ കാണും.. ?

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?