Sunday, June 3, 2018

നൊസ്റ്റാൾജിയ


നൊസ്റ്റാൾജിയ
-----------
തണുപ്പ് പുതച്ചു കിടന്ന
പുലരി സ്വപ്നം,
കിതച്ചു കൊണ്ട് ഓട്ടം തുടങ്ങി.
ഓട്ടത്തിനിടയിൽ
തിരിഞ്ഞു നോക്കിയപ്പോൾ,
അബൂബക്കറിനെ കണ്ട്
കയ്യുയർത്തി ചിരി എറിഞ്ഞു.
മുന്നിൽ ഓടിയ
രാമേട്ടൻ തിരിഞ്ഞു നിന്ന്
വേഗം, വേഗമെന്ന്
കൈ മാടി വിളിച്ചു.
ഒപ്പം നടന്നെത്തിയ
ജോസഫേട്ടൻ
നേരത്തെ ആണല്ലോ എന്ന
കുശലന്വേഷണം കൊണ്ട് തോളിൽ തട്ടി.
പതിവെന്ന പോലെ
മൂന്നും കൂടിയ വളവിൽ
മതേതര സമ്മേളനം
നോട്ടീസില്ലാതെ നടന്നു.
നാലാമത്തെ വളവിലെ
പൊതുവിദ്യാലയം ചൂണ്ടി മൂവരും
നൊസ്റ്റാൾജിയ എന്ന് പറഞ്ഞു ചിരിച്ചു.
എന്നിട്ടും,
ജോസഫേട്ടൻറെ പേരമകൻ
സെന്റ് തോമസിലും,
അബൂബക്കറിന്റെ പേരകുട്ടി
അൽഹുദയിലും,
രാമേട്ടന്റെ പേരമകൻ
വിദ്യാനിഗേതനിലും പഠിച്ചു തുടങ്ങിയിരുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?