Thursday, May 28, 2015

ജയില്‍പുള്ളി

 
__________
ത്തു മാസം 
ഉറക്കി കിടത്തിയ 
മാതൃ ഉദരത്തിലൊരു
ചവിട്ടായിരുന്നു തുടക്കം.

പൊക്കിള്‍ കൊടിയില്‍
ചങ്ങലകിട്ട പക
ആദ്യകരച്ചിലില്‍ തീര്‍ത്തു.

തൊട്ടിലില്‍ കിടന്നു
മടുത്ത പകലുകളില്‍
തുറിച്ചുനോട്ടങ്ങള്‍ പതിവായി

മുട്ടിലിഴഞ്ഞു തുടങ്ങവേ 
വീട്ടുച്ചുമരുകളില്‍
തലതല്ലി കരഞ്ഞു.

ടഞ്ഞവാതിലുകള്‍ക്കപ്പുറത്ത്
അയല്‍ക്കൂട്ടത്തിന്‍റെ കളിയാരവങ്ങള്‍
തലപുകയ്ക്കുന്ന
വീഡിയോനാദങ്ങളിലലിഞ്ഞു ചേര്‍ന്നു.

ടുവില്‍ 
ഇരുകാലില്‍ നടന്നു 
തുടങ്ങുമ്പോഴേക്കും 
വീട്ടുമുറ്റത്തെ വന്മതില്‍ 
തുറിച്ചു നോക്കുന്നു.

22 comments:

  1. പരോളിലിറങ്ങിയാൽ പിന്നൊരു മടക്കമില്ല.!!!!

    ReplyDelete
    Replies
    1. അതിനിവിടെ പരോള്‍ ഇല്ലെന്നാണ് തോന്നുന്നത്.

      സന്തോഷം..ആദ്യ തേങ്ങയുടക്കാന്‍ ഇനിയും ഈ വഴി വരുമല്ലോ..?
      സുസ്വാഗതം...

      Delete
  2. തുറന്ന ജയിലിലെ പുള്ളി

    ReplyDelete
    Replies
    1. തുറന്ന ജയില്‍ ജീവിതം ആണല്ലോ പലരും ജീവിച്ചു തീര്‍ക്കുന്നത്..
      അല്ലെ അജിതേട്ടാ..?

      സകല ബ്ലോഗിലും കയറി ഇറങ്ങുന്ന കൂട്ടത്തില്‍ ഇവിടെയും സമയം കണ്ടെത്തുന്നതില്‍ വളരെ സന്തോഷമുണ്ട്.. ഇനിയും വരിക...

      Delete
  3. "മാതൃ ഉദരത്തിലൊരു
    ചവിട്ടായിരുന്നു തുടക്കം." പോലുള്ള കല്ല് കടികള്‍ ഉണ്ടെങ്കിലും ഒരു പ്രതീക്ഷ തരുന്നുണ്ട്

    ReplyDelete
    Replies
    1. ഉള്ളറിഞ്ഞ വായനക്ക് സന്തോഷം പറഞ്ഞറിയിക്കാനാവില്ല..അതൊരു കല്ലുകടിയാണെന്ന് മനസ്സിലാക്കുന്നു...തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ശ്രദ്ധ പുലര്‍ത്താം..

      തുടര്‍ന്നും ഇതുപോലുള്ള ചൂണ്ടികാട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കുമായി ഇവിടങ്ങളിലേക്ക് സ്വാഗതം...

      Delete
  4. ആദ്യം നാലുകാലിലും പിന്നെ രണ്ടു കാലിലും ഒടുവില്‍ മൂന്നു കാലിലും.

    ReplyDelete
    Replies
    1. മൂന്നാം കാല്‍ ആദ്യം മനസ്സിലായില്ലെങ്കിലും തല പുകഞ്ഞു ചിന്തിച്ചപ്പോള്‍ മനസ്സിലായി.മനുഷ്യനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇതുപോലെ എത്ര കൗതുകങ്ങള്‍ അല്ലെ..?

      വായനക്ക് സന്തോഷം...
      വരിക ഈ വഴിത്താരയില്‍ ഇനിയും...

      Delete
  5. ആ ചവിട്ട് ഇത്തിരി കൂടിപ്പോയെങ്കിലും, നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്നുണ്ട്..

    അഭിനന്ദനങ്ങൾ..

    ReplyDelete
    Replies
    1. ചവിട്ടി കഴിഞ്ഞിട്ടാണ് ചിന്തിക്കുന്നത് അതിത്തിരി കൂടിപ്പോയി എന്ന്..

      ആദ്യവരവിനു സന്തോഷം...
      ഈ വഴിത്താരയില്‍ ഇനിയുള്ള നാളുകളില്‍ കൂട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

      Delete
  6. കവിത കൊള്ളാ ട്ടോ. ആശംസകൾ.

    ReplyDelete
    Replies
    1. ആശംസകള്‍ക്കും വായനക്കും സന്തോഷം...

      ഈ വഴിത്താരയില്‍ ഇനിയും വരിക..
      സുസ്വാഗതം...

      Delete
  7. ആശംസകള്‍ ശിഹാബ്...

    ReplyDelete
    Replies
    1. വായനക്കും ആശംസക്കും പെരുത്ത് സന്തോഷം...
      ഇവിടെങ്ങളിലേക്കെന്നും സ്വാഗതം..

      Delete
  8. ജയിലുകളിൽ നിന്നും ജയിലുകളിലേക്ക്

    ReplyDelete
    Replies
    1. അങ്ങനെ പറഞ്ഞാലും ശരിയാണ്...

      നല്ല വായനക്കും അഭിപ്രായങ്ങള്‍ക്കുമായി എന്നും സ്വാഗതം..

      Delete
  9. ആശംസകൾ.!! എഴുത്ത് അനുസ്യൂതം തുടരട്ടെ.!!!

    ReplyDelete
    Replies
    1. തെറ്റുകള്‍ തിരുത്താനും പ്രോത്സാഹനങ്ങള്‍ക്കും നിങ്ങളെല്ലാവരും ഉണ്ടാവുമെങ്കില്‍ ഈ എഴുത്ത് തുടരാതിരിക്കാനാവുമോ..?

      സന്തോഷം...സ്വാഗതം

      Delete
  10. നാം വളരുന്തോറും വളരുന്ന ജയിലുകൾ.......
    നമ്മേ തളര്‍ത്തുന്ന ജയിലുകൾ........
    പക്ഷേ നാം ജയിക്കുന്ന ...ജയിലുകൾ....
    കവിത നന്നായി ..... ആശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം..
      നല്ലൊരു വായനക്കും മറ്റൊരു കവിതാശകലം കുറിച്ചതിനും...
      സ്വാഗതം..

      Delete
  11. ഞാനും കൂടിയിട്ടുണ്ട് കൂടെ .....സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം....

    ReplyDelete
    Replies
    1. തീര്‍ച്ചയായും...
      ഒരായിരം സന്തോഷമലരുകള്‍...

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?