പത്തു മാസം
ഉറക്കി കിടത്തിയ
മാതൃ ഉദരത്തിലൊരു
ചവിട്ടായിരുന്നു തുടക്കം.
പൊക്കിള്‍ കൊടിയില്‍
ചങ്ങലകിട്ട പക
ആദ്യകരച്ചിലില്‍ തീര്‍ത്തു.
തൊട്ടിലില്‍ കിടന്നു
മടുത്ത പകലുകളില്‍
തുറിച്ചുനോട്ടങ്ങള്‍ പതിവായി
മുട്ടിലിഴഞ്ഞു തുടങ്ങവേ
വീട്ടുച്ചുമരുകളില്‍
തലതല്ലി കരഞ്ഞു.
അടഞ്ഞവാതിലുകള്ക്കപ്പുറത്ത്
അയല്‍ക്കൂട്ടത്തിന്റെ കളിയാരവങ്ങള്‍
തലപുകയ്ക്കുന്ന
വീഡിയോനാദങ്ങളിലലിഞ്ഞു ചേര്‍ന്നു.
ഒടുവില്‍
ഇരുകാലില്‍ നടന്നു
തുടങ്ങുമ്പോഴേക്കും
വീട്ടുമുറ്റത്തെ വന്മതില്
തുറിച്ചു നോക്കുന്നു.
പരോളിലിറങ്ങിയാൽ പിന്നൊരു മടക്കമില്ല.!!!!
ReplyDeleteഅതിനിവിടെ പരോള്‍ ഇല്ലെന്നാണ് തോന്നുന്നത്.
Deleteസന്തോഷം..ആദ്യ തേങ്ങയുടക്കാന്‍ ഇനിയും ഈ വഴി വരുമല്ലോ..?
സുസ്വാഗതം...
തുറന്ന ജയിലിലെ പുള്ളി
ReplyDeleteതുറന്ന ജയില്‍ ജീവിതം ആണല്ലോ പലരും ജീവിച്ചു തീര്‍ക്കുന്നത്..
Deleteഅല്ലെ അജിതേട്ടാ..?
സകല ബ്ലോഗിലും കയറി ഇറങ്ങുന്ന കൂട്ടത്തില്‍ ഇവിടെയും സമയം കണ്ടെത്തുന്നതില്‍ വളരെ സന്തോഷമുണ്ട്.. ഇനിയും വരിക...
"മാതൃ ഉദരത്തിലൊരു
ReplyDeleteചവിട്ടായിരുന്നു തുടക്കം." പോലുള്ള കല്ല് കടികള്‍ ഉണ്ടെങ്കിലും ഒരു പ്രതീക്ഷ തരുന്നുണ്ട്
ഉള്ളറിഞ്ഞ വായനക്ക് സന്തോഷം പറഞ്ഞറിയിക്കാനാവില്ല..അതൊരു കല്ലുകടിയാണെന്ന് മനസ്സിലാക്കുന്നു...തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ശ്രദ്ധ പുലര്‍ത്താം..
Deleteതുടര്‍ന്നും ഇതുപോലുള്ള ചൂണ്ടികാട്ടലുകള്ക്കും തിരുത്തലുകള്‍ക്കുമായി ഇവിടങ്ങളിലേക്ക് സ്വാഗതം...
ആദ്യം നാലുകാലിലും പിന്നെ രണ്ടു കാലിലും ഒടുവില്‍ മൂന്നു കാലിലും.
ReplyDeleteമൂന്നാം കാല് ആദ്യം മനസ്സിലായില്ലെങ്കിലും തല പുകഞ്ഞു ചിന്തിച്ചപ്പോള്‍ മനസ്സിലായി.മനുഷ്യനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഇതുപോലെ എത്ര കൗതുകങ്ങള്‍ അല്ലെ..?
Deleteവായനക്ക് സന്തോഷം...
വരിക ഈ വഴിത്താരയില്‍ ഇനിയും...
ആ ചവിട്ട് ഇത്തിരി കൂടിപ്പോയെങ്കിലും, നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്നുണ്ട്..
ReplyDeleteഅഭിനന്ദനങ്ങൾ..
ചവിട്ടി കഴിഞ്ഞിട്ടാണ് ചിന്തിക്കുന്നത് അതിത്തിരി കൂടിപ്പോയി എന്ന്..
Deleteആദ്യവരവിനു സന്തോഷം...
ഈ വഴിത്താരയില്‍ ഇനിയുള്ള നാളുകളില്‍ കൂട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...
കവിത കൊള്ളാ ട്ടോ. ആശംസകൾ.
ReplyDeleteആശംസകള്‍ക്കും വായനക്കും സന്തോഷം...
Deleteഈ വഴിത്താരയില്‍ ഇനിയും വരിക..
സുസ്വാഗതം...
ആശംസകള്‍ ശിഹാബ്...
ReplyDeleteവായനക്കും ആശംസക്കും പെരുത്ത് സന്തോഷം...
Deleteഇവിടെങ്ങളിലേക്കെന്നും സ്വാഗതം..
ജയിലുകളിൽ നിന്നും ജയിലുകളിലേക്ക്
ReplyDeleteഅങ്ങനെ പറഞ്ഞാലും ശരിയാണ്...
Deleteനല്ല വായനക്കും അഭിപ്രായങ്ങള്‍ക്കുമായി എന്നും സ്വാഗതം..
ആശംസകൾ.!! എഴുത്ത് അനുസ്യൂതം തുടരട്ടെ.!!!
ReplyDeleteതെറ്റുകള്‍ തിരുത്താനും പ്രോത്സാഹനങ്ങള്‍ക്കും നിങ്ങളെല്ലാവരും ഉണ്ടാവുമെങ്കില്‍ ഈ എഴുത്ത് തുടരാതിരിക്കാനാവുമോ..?
Deleteസന്തോഷം...സ്വാഗതം
നാം വളരുന്തോറും വളരുന്ന ജയിലുകൾ.......
ReplyDeleteനമ്മേ തളര്‍ത്തുന്ന ജയിലുകൾ........
പക്ഷേ നാം ജയിക്കുന്ന ...ജയിലുകൾ....
കവിത നന്നായി ..... ആശംസകൾ.....
സന്തോഷം..
Deleteനല്ലൊരു വായനക്കും മറ്റൊരു കവിതാശകലം കുറിച്ചതിനും...
സ്വാഗതം..
ഞാനും കൂടിയിട്ടുണ്ട് കൂടെ .....സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം....
ReplyDeleteതീര്‍ച്ചയായും...
Deleteഒരായിരം സന്തോഷമലരുകള്‍...