Sunday, June 3, 2018

പൂമ്പൊടി


പൂമ്പൊടി
------
അകലേക്ക് കൈ ചൂണ്ടി
അവൾ പറഞ്ഞു,
നമുക്ക് കണ്ണെത്താത്ത,
ദൂരങ്ങൾ താണ്ടണം.
തൊട്ടടുത്തുണ്ടായിരുന്ന
പൂവിറുത്ത് ഞാനും പറഞ്ഞു,
ഇതളുകൾ കൊഴിയും മുമ്പേ
പൂമ്പൊടി കൈമാറണം.
അപ്പോഴെക്കും അവൾ,
നടന്നു തുടങ്ങിയിരുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?