Sunday, June 3, 2018

രുചി


രുചി
------
ഇളം കാറ്റിലൊരു മണം
അടുക്കളയിൽ നിന്നും
ഒഴുകിയെത്തുന്നുണ്ട്.
നല്ല ഇറച്ചികോഴി
തീയിൽ കിടന്നുരുളുകയാണ്.
വിശപ്പിന്റെ ആഴങ്ങളിലേക്ക്
കൂപ്പ് കുത്തിക്കാൻ
ഈ മണത്തിനു നൂറ് നാവാണ്.
രുചിമുകുളങ്ങൾ നാവിൽ
നൃത്തം ചവിട്ടാൻ തുടങ്ങിയിരിക്കുന്നു.
രാവിലെ കഴിച്ച പച്ച വെള്ളം
നാവിൽ വരണ്ടു തുടങ്ങിയിരിക്കുന്നു.
ഇനിയും കാത്തിരിക്കാൻ വയ്യ,
വിശപ്പിനാൽ വയറാഴങ്ങളിൽ
ഒരു തീ പുകയുന്നുണ്ട്.
കൈ കഴുകി
കാത്തിരിപ്പ് തുടങ്ങിയിട്ട്
നേരമേറെയായി,
ഇതുവരേയും
കോഴി വേവറിയിച്ചില്ലേ..?
അല്ലെങ്കിലും,
അടുത്ത വീട്ടിലെ
അടുക്കളയിലെ മണം,
വിശപ്പിന്റെ ആഴമളക്കുക
മാത്രമാണ് ചെയ്യുന്നത്,
വിശപ്പ് ശമിപ്പിക്കാറില്ല.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?