Sunday, June 3, 2018

വാക്കുകൾ


വാക്കുകൾ
-----
കണ്ണാടിചില്ല് മുറിക്കാൻ
വജ്രം തന്നെ വേണം,
ഹൃദയം മുറിക്കാൻ പക്ഷെ,
ഒരു വാക്കിന്റെ മുന മതി.
വാക്കിന്റെ തരി
ഹൃദയത്തിന്റെ ഏത്
കോണിലേക്ക്‌ വീണാലും മുറിയും,
ഇനി വാക്കുകൾ
ഓരോന്ന് പെറുക്കി എടുക്കണം,
മുറിഞ്ഞിടത്ത് ഉപ്പിട്ട് വെക്കണം.
വാക്കുകൾ കൂടി കൂടി,
ഒടുവിൽ ഹൃദയം പഴുത്ത് തുടങ്ങിയാൽ
മെല്ലെ ചിരിക്കാൻ തുടങ്ങണം,
ആ ചിരിയിൽ
' ഇതെത്ര ഞാൻ കേട്ടതാണെന്ന '
ചോദ്യമുയരണം.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?