Sunday, June 3, 2018

രക്തക്കളം


രക്തക്കളം
----------
ആദ്യം ഞാൻ നിന്നെ വെട്ടും
പിന്നെ നീ എന്നെയും വെട്ടണം.
ഒറ്റ വെട്ടിന്
രക്തമൊലിക്കണം.
നല്ല ചുടുരക്തമൊലിച്ചു
നമുക്കിന്ന് നടുറോഡിൽ കിടക്കണം.
ഇരുരക്തം
ഒന്ന് ചേർന്നൊരു
രക്തക്കളം നമുക്ക് നിർമ്മിക്കണം.
നിൻറെ പാർട്ടിക്ക് എന്നെയും
എൻറെ പാർട്ടിക്ക് നിന്നെയും
നമുക്കിന്ന് സംഭാവന നൽകണം.
ഒടുവിൽ
നാടുണരുമ്പോഴും
നമ്മൾ ഉണരാതെ കിടക്കണം.
അപ്പോഴും നമുക്ക്
ഒരേ ബെഞ്ചിലിരുന്നു,
ചോക്കെറിഞ്ഞു കളിച്ച ബാല്യവും,
തോളോട് തോളുരുമ്മി
ഓടി നടന്ന പാടവരമ്പും,
ഓർമ്മിച്ചോർമിച്ചു കിടക്കണം

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?