Sunday, June 3, 2018

വഴി തെറ്റി വന്ന പ്രണയം


വഴി തെറ്റി വന്ന പ്രണയം
------------
എൻറെ പനിനീർ തോട്ടത്തിൽ
ആദ്യമായിട്ടൊരു പ്രണയം
വിരിഞ്ഞു.
പതിവെന്ന പോലെ
ഞാൻ അന്നും
വെള്ളമൊഴിച്ചു.
പതിവിലും നേരത്തേ
പൂന്തോട്ടത്തിലേക്ക്
ജനാലകൾ തുറന്നിട്ടു.
അനുവാദമില്ലാതെ
തുറന്നിട്ട ജനാലയിലൂടെ
പുതുമണം കയറി വന്നു.
പ്രണയിക്കില്ലെന്ന
വാശിയിൽ ഞാനന്നും
കൈ കെട്ടി ആകാശം നോക്കി നിന്നു.
നിലാവിനെ കാട്ടിയും
നക്ഷത്രതോഴികളെ ചൂണ്ടിയും
പ്രണയം ചിരിച്ചു.
ഉറക്കം കെടുത്താൻ
സ്വപ്നങ്ങളിൽ വന്ന്
പ്രണയം പിന്നെയും കൊഞ്ചി.
ഒടുവിൽ
പനിനീർ പൂവിറുത്ത്
ഞാനും പ്രണയത്തെ വരിച്ചു.
പിന്നെയാണ് അറിഞ്ഞത്,
വഴി തെറ്റി വന്ന പ്രണയത്തിന്,
വീട്ടിൽ ഉമ്മയും ഉപ്പയും കാത്തിരിപ്പുണ്ട്.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?