Sunday, November 20, 2016

സെല്‍ഫി


ട്ടുച്ച സൂര്യൻ ചിരിക്കുന്നു
നടു റോഡിൽ ചുടു ചോര,
ആദ്യമൊരാൾ,
പിന്നെയുമൊരാൾ,
പിന്നെയൊരു കൂട്ടമാളുകൾ,
കാഴ്ച കണ്ടു നിൽക്കാൻ
ആളു കൂടി കൊണ്ടിരുന്നു.
പിന്നെ കേട്ടത്‌
ചായകടയുടെ കോണിലെ
കാർന്നോരുടെ വർത്തമാനം,
"ചെക്കൻ ഫ്രീക്കൻ
ഹെൽമെറ്റ്‌ എടുക്കാൻ
മറന്നത്രെ...!"
റോഡിലിപ്പോഴും
ചുടുചോരയുടെ
നിറം മാഞ്ഞിട്ടില്ല.
കട്ടചോരയുടെ പുറത്ത്‌
നിസ്സഹായതയുടെ വർണ്ണങ്ങളുണ്ട്‌.
ഒരായിരം സെൽഫികളുടെ
ഫ്ലാഷ്‌ ലൈറ്റുകൾ പതിഞ്ഞിട്ടുണ്ട്‌.
ഫേസ്ബുക്കിൽ
ഹാഷ്‌ ടാഗുകൾക്ക്
താഴെ ലൈക്ക്‌ കൂടുന്നു.
അപകട മരണങ്ങൾക്കിപ്പോൾ
റേറ്റ്‌ കൂടുതലാണത്രെ...!
മുഖപുസ്തകത്തിൽ
കഴിഞ്ഞ വാരം
'ഫ്രീക്ക്‌ ഓഫ്‌ ദ മാൻ'
ആയിരുന്നു.
ഇന്നിപ്പോൾ അനുശോചന പ്രവാഹം
ലൈക്കുകൾക്കിടയിൽ
ഫ്രീക്കന്മാരുടെ
വഴിയടയാളം ദൂരമളന്നു.
ഡോക്ടർ പറഞ്ഞത്രെ...
"ഒരഞ്ചു നിമിഷം
നേരത്തെ എത്തിച്ചിരുന്നെങ്കിൽ..."

6 comments:

  1. ഒരഞ്ചുനിമിഷത്തിന്‍റെ വില!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ..!
      വരവിനും അഭിപ്രായത്തിനും ഒരുപിടി സനേഹപ്പൂക്കള്‍

      Delete
  2. "ഒരഞ്ചു നിമിഷം
    നേരത്തെ എത്തിച്ചിരുന്നെങ്കിൽ..."

    ReplyDelete
    Replies
    1. നിസ്സഹമായി നമുക്ക് അത് മാത്രം പറയാനാവൂ..!
      വരവിനും അഭിപ്രായത്തിനും ഒരുപിടി സനേഹപ്പൂക്കള്‍

      Delete
  3. "അഞ്ചു നിമിഷം നേരത്തെ എത്തിയിരുന്നെങ്കി ൽ".
    എന്ത് സംഭവവും ആയിക്കൊള്ളട്ടെ..... ആൾക്കാർക്ക് കൂട്ടം കൂടി നിന്ന് കാഴ്ച കാണുന്നതിലും അത് മൊബൈലിൽ പകർത്തുന്നതിലും ആണ് വ്യഗ്രത. ആ നേരം കൊണ്ട് വേഗം എന്തെങ്കിലും സഹായം ചെയ്താൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയുമായിരിക്കും.

    ReplyDelete
    Replies
    1. അവിടെ നമ്മളും നിസ്സഹയരാവുന്നു..!
      വരവിനും അഭിപ്രായത്തിനും ഒരുപിടി സനേഹപ്പൂക്കള്‍

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?