Monday, June 1, 2015

ചില്ലുകൂട്ടിലേക്ക്...


മുത്തശ്ശിമാവിനിനി
മൗനത്തെ പുണരാം.
ശിഖരത്തിലെ ഊഞ്ഞാല്‍
കെട്ടഴിഞ്ഞു വീണിരിക്കുന്നു.

രം ചുറ്റി നിന്ന
ഉത്സവ കളിക്കാര്‍ക്കിന്ന്‍
കൊടിയിറക്കം.
മണ്ണപ്പം ചുട്ടുവിരുന്നൊരുക്കിയ
വേനല്‍ പറവകള്‍
കൂടുവിട്ട് പറക്കുന്നു.

നിയും മാനം കനിയാത്ത
മഴ പ്രതീക്ഷിച്ച്
പുത്തന്‍കുടയും ബാഗുമേന്തി
അക്ഷരകളരിയിലേക്ക് മടക്കം.
തൊടിയിലെ
പൂവിനോടും പൂമ്പാറ്റയോടും
കളി പറഞ്ഞവര്‍ക്കിനി
അക്ഷരങ്ങളോടേറ്റു മുട്ടാം.

ശ്വാസംമുട്ടി ബസ്സിറങ്ങുമ്പോള്‍
കഴുത്തിലെ ടൈയൊന്ന് മിനുക്കണം.
ആദ്യബെല്ലിനു മുമ്പ് ശ്വാസമൊന്നയക്കണം.
തോളിലെ പുസ്തകഭാരമിറക്കി
നാലു ചുവരുകള്‍ക്കുള്ളില്‍
ഇമകളടയ്ക്കാതെയിരിക്കണം.

തിവായിട്ടെന്നപ്പോലെ
പുതിയ ക്ലാസ്സ് ചുമരിലും
ചില്ലുകൂട്ടില്‍ ഫ്രെയിം ചെയ്തു വെച്ച
ഗാന്ധിയെ കാണാം.

22 comments:

  1. കൊള്ളാം ശിഹാബ്‌!!!!
    ഈ ദിവസം ഇങ്ങനെ ഒരു കവിത.നന്നായിരിക്കുന്നു.

    ഭാവുകങ്ങൾ!!!!!!

    ReplyDelete
    Replies
    1. വളരെ സന്തോഷം സുധീക്ക..

      ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍..

      Delete
  2. ഫ്രെയിമുകള്‍ വളരെ ക്ലിയര്‍!!

    ReplyDelete
    Replies
    1. എങ്കില്‍ ഞാന്‍ സന്തോഷവാനാണ് അജിയേട്ടാ..

      ഒരായിരം സന്തോഷപൂക്കള്‍...

      Delete
  3. Replies
    1. സന്തോഷം ഇത്താ..

      നന്ദിയുടെ ഒരായിരം സന്തോഷമലരുകള്‍...

      Delete
  4. ഇനിയും മാനം കനിയാത്ത
    മഴ പ്രതീക്ഷിച്ച്
    പുത്തന്‍കുടയും ബാഗുമേന്തി
    അക്ഷരകളരിയിലേക്ക് മടക്കം.
    തൊടിയിലെ
    പൂവിനോടും പൂമ്പാറ്റയോടും
    കളി പറഞ്ഞവര്‍ക്കിനി
    അക്ഷരങ്ങളോടേറ്റു മുട്ടാം.

    നല്ല വരികൾ

    ReplyDelete
    Replies
    1. സന്തോഷം...

      നന്ദിയുടെ ഒരായിരം ആനന്ദപൂക്കള്‍...

      Delete
  5. ഈ മടക്കം മടുപ്പില്ലാത്തതായിരുന്നെന്ന്‌ ഇപ്പോൾ തോന്നിപ്പോകുന്നു

    ReplyDelete
    Replies
    1. അതും ശരിയാണ്...
      ഇനിയൊരിക്കലും മടക്കം സാധ്യമല്ലെന്നറിയുമ്പോള്‍ മടക്കം കൊതിച്ചു പോകുന്നു...

      നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍..

      Delete
  6. Replies
    1. എങ്കില്‍ ഞാന്‍ സന്തോഷിക്കുന്നു..

      നന്ദിയുടെ ഒരായിരം സന്തോഷപൂമൊട്ടുകള്‍

      Delete
  7. മനോഹരം . ആശംസകൾ .

    ReplyDelete
    Replies
    1. ആനന്ദിക്കുന്നു...

      നന്ദിയുടെ ഒരായിരം രോസാമലരുകള്‍..

      Delete
  8. ശിഹാബുദ്ദീന്‍ക്കാ... സൂപ്പര്‍ര്‍...
    എഴുത്ത് തുടരൂ...

    ReplyDelete
    Replies
    1. ഇക്കാന്നു ഞാന്‍ അങ്ങോട്ട്‌ വിളിക്കെണ്ടതല്ലേ ഇക്കാ...
      സന്തോഷം...
      കൂട്ടിനുണ്ടാവുമല്ലോ...? എഴുത്തിനോടൊപ്പം...?

      നന്ദിയുടെ ഒരായിരം ആനന്ദപൂക്കള്‍...

      Delete
  9. വരികളിലെ ലാളിത്യവും മനോഹാരിതയും ഇഷ്ടായി ട്ടോ....

    ReplyDelete
    Replies
    1. സന്തോഷം..
      ആദ്യവരവിനു ആദ്യമേ നന്ദി അറിയിക്കുന്നു..

      തുടര്‍ന്നും വരുമല്ലോ..?
      ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍...

      Delete
  10. സുന്ദരം!ആശംസകൾ!

    ReplyDelete
    Replies
    1. ആദ്യവരവിന്‍റെ സന്തോഷം അറിയിക്കുന്നു.
      തുടര്‍ന്നുള്ള പോസ്റ്റുകളിലും സാനിധ്യം പ്രതീക്ഷിക്കുന്നു...

      നന്ദിയുടെ ഒരായിരം റോസാമൊട്ടുകള്‍..

      Delete
  11. ലളിതമായ വാക്കുകളില്‍ ഹൃദ്യമായ കവിത ആശംസകൾ........

    ReplyDelete
    Replies
    1. സന്തോഷം..

      തുടര്‍ന്നും സുസ്വാഗതം...
      ഒരായിരം നന്ദിയുടെ പൂമൊട്ടുകള്‍

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?