Saturday, April 11, 2015

ഇനിയൊരിക്കൽ കൂടി..,

           എട്ടും പൊട്ടും തിരിയാത്ത എട്ടാം ക്ലാസ്സുക്കാരനായിട്ടായിരുന്നു ഞാന്‍ എന്‍.എച്ച്.എസ്.എസിന്‍റെ വഴിത്താരയില്‍ ആദ്യമായി നടന്നു തുടങ്ങിയത്.മൂന്ന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ജൂണിന്‍റെ ഈറനണിഞ്ഞ പുലരിയില്‍ ടാറിട്ട ഇടവഴിയിലൂടെ നടക്കുമ്പോള്‍ പ്രതീക്ഷകള്‍ അനേകമായിരുന്നു.

                   ഏഴുവര്‍ഷം പഠിച്ച മാതൃസ്കൂളിന്‍റെ പടിയിറങ്ങി നടക്കുമ്പോള്‍ നഷ്ട്ടമായത് സ്നേഹിച്ചും,ലാളിച്ചും തലോടിയും അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെയായിരുന്നു, ഒപ്പം അന്നോളം സ്വരുകൂട്ടിപ്പോന്ന എന്‍റെ കൂട്ടാളികളെയും. മനസ്സില്‍ വിതുമ്പലുകള്‍ ബാക്കിയായപ്പോള്‍ ലക്ഷ്യം പലതും മറക്കാന്‍ പഠിപ്പിച്ചു.ഏഴുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത അറിവിനേക്കാളധികം ഇനിയുള്ള മൂന്നു വര്‍ഷം കൊണ്ട് നേടിയെടുക്കാനുണ്ടെന്ന കാര്യം പ്രതീക്ഷകളുടെ മറ്റൊരു കവാടം എനിക്കു മുന്നില്‍ തുറന്നു.

                കഥകളിലെന്നപ്പോലെ കുടയെടുക്കാതെ മഴ നനയാന്‍ കൊതിക്കുന്ന ബാല്യത്തിന്‍റെ ചിറകൊതുക്കി നടക്കുമ്പോള്‍ കൈകളിലും മുഖത്തും ഉമ്മ വെച്ച മഴതുള്ളികളാല്‍ മനം കുളിര്‍ത്തിരുന്നു.ചൂരല്‍ വടിയുമായി കാത്തുനില്‍ക്കുന്ന ഒരുപറ്റം അദ്ധ്യാപകരേയും പ്രതീക്ഷിച്ച് സ്കൂള്‍മുറ്റം ചവിട്ടുമ്പോള്‍ മനം പിന്നെയും തുടികൊട്ടി കലിത്തുള്ളി.ഹൃദയമിടിപ്പിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍ ജീവിതത്തില്‍ കേട്ടുമറന്ന ഒരായിരം കെട്ടുകഥകളില്‍ ഒന്നുമാത്രമായി ചൂരല്‍ വടിയും ചോരകണ്ണും ഒതുങ്ങിനിന്നു.

                 അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകമായിരുന്നു എനിക്കവിടെ തുറന്നു കിട്ടിയത്.ഓരോ അദ്ധ്യാപകരും പാഠപുസ്തകങ്ങള്‍ക്കപ്പുറം ഹൃദയബന്ധം കൊണ്ട് ഞങ്ങളെ കൂടുതല്‍ അടുത്തു.ഒരായിരം അപരിചിത മുഖങ്ങള്‍ പുതുകൂട്ടുത്തേടി മുന്നില്‍ വന്നു നിന്നപ്പോള്‍ എന്‍.എച്ച്.എസ്.എസ്. മറ്റൊരു പൂന്തോപ്പായി.ഒരിക്കലും വിട്ടുപ്പോവാന്‍ കഴിയാത്ത ആത്മബന്ധം വളര്‍ന്നപ്പോള്‍  ആ പൂങ്കാവനത്തില്‍ തേനൂറും ശലഭങ്ങള്‍ ചിറകു വിടര്‍ത്തി.പക്ഷെ..,കാലത്തിന്‍റെ കുസൃതികള്‍ക്ക് മറ്റൊരു വിടപറയലിനു വേദിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

ഓര്‍ക്കാന്‍..,ഓര്‍മിക്കാന്‍..,ഓര്‍ത്തിരിക്കാന്‍ നീറുന്ന നെഞ്ചുമായി എന്‍.എച്ച്.എസ്.എസ്സിന്‍റെ മാറില്‍ ഓട്ടോഗ്രാഫ് പകര്‍ത്തിയപ്പോള്‍ അറിയാതെയാണെങ്കിലും ഒരു കുടം കണ്ണീര് കൊണ്ട് ആ പൂന്തോപ്പ്‌ നനഞ്ഞു കുതിര്‍ന്നു.മാര്‍ച്ചിന്‍റെ വിരഹദു:ഖത്തിന് സംഗീതം പകര്‍ന്നു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ "ഞാന്‍ ഇതെത്ര കണ്ടിരിക്കുന്നു..." എന്ന ഭാവത്തില്‍ എന്‍.എച്ച്.എസ്.എസ്.മൗനിയായി.നാളെയുടെ കൂട്ടുക്കാര്‍ക്ക്‌ വേണ്ടി,നവാഗതരെയും കാത്ത് എന്‍.എച്ച്.എസ്.എസ്.ചിരിതൂകുകയാണ്. ഒരു പക്ഷെ എന്നെപ്പോലെയുള്ള ഒരായിരം കുസൃതിപൂക്കള്‍ അവിടെയുണ്ടായിരുന്നുവെന്നു കാലം പറഞ്ഞേക്കാം..,വെറുമൊരു നേരംപോക്കായി ആ തമാശ കേട്ടു സ്കൂള്‍ മുറ്റം മന്ദഹസിക്കുമോ എന്തോ...?

26 comments:

  1. സുഖവും വേദനയുമുള്ള ഓർമ്മയായി എന്നുമിരിക്കട്ടെ!!!!!

    ReplyDelete
    Replies
    1. ആ ഓര്‍മകള്‍ക്കേ സുഖമുള്ള വേദനയാവാന്‍ കഴിയൂ...ഇനിയെത്ര കാലം കഴിഞ്ഞാലും...

      വായനക്ക് നന്ദി
      ഈ വഴി മറക്കാതിരിക്കുക..

      Delete
  2. അവസാനശ്വാസം വരെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു വിഷയമാണ് സ്കൂള്‍!

    ReplyDelete
    Replies
    1. നമ്മെ നാമാക്കുന്നത് സ്കൂള്‍ ആണല്ലോ...? പിന്നെങ്ങനെ മറക്കാന്‍...?

      വായനക്ക് സന്തോഷം അജിത്തേട്ടാ...
      ഈ വഴി ഇനിയും വരിക

      Delete
  3. Replies
    1. ഇഷ്ടപ്പെട്ടെന്നു കരുതുന്നു.
      കൂടുതല്‍ വായനക്കായി വരുമല്ലോ..?

      Delete
  4. Replies
    1. സന്തോഷം സര്‍,

      ആശിര്‍വാദിക്കാന്‍ ഇനിയും വരുമല്ലോ...?

      Delete
  5. എഴുതുക. വിഷയങ്ങളില്‍ വൈവിധ്യമുണ്ടാകട്ടെ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും..,
      തിരുത്തലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി എന്നും കൂടെ ഉണ്ടാവണം.

      വായനക്ക് ഒരുപാട് സന്തോഷങ്ങള്‍.

      Delete
  6. Replies
    1. ആശംസകള്‍ക്ക് ഒത്തിരി സന്തോഷം.
      തുടര്‍പോസ്റ്റുകളിലും ഈ കൂട്ട് പ്രതീക്ഷിക്കുന്നു.

      Delete
  7. "സ്കൂൾ കാലഘട്ടം മറക്കാനാവാത്ത ഓർമ്മകൾ"

    ReplyDelete
    Replies
    1. മറക്കാതിരിക്കാം ആ നന്മയുടെ നാളുകള്‍

      വരവിനും വായനക്കും
      ഒരായിരം സന്തോഷപൂക്കള്‍

      Delete
  8. പ്രതീക്ഷകള്‍ പൂവണിയട്ടെ

    ReplyDelete
    Replies
    1. തീര്‍ച്ചയായും...

      വായനക്കും അനുഗ്രഹാഷിസുകള്‍ക്കും
      ഒത്തിരി സന്തോഷപൂക്കള്‍...

      Delete
  9. എന്നും ഒരു സ്കൂൾ കുട്ടിയായിരിക്കാന്‍ വൃഥാ മോഹിക്കുന്നൊരാളാണു ഞാൻ. ഈ വേര്‍പാട് അനിവാര്യമാണെങ്കിലും വേദനാജനകം തന്നെ.!! തുടര്‍യാത്രയും ശോഭനമായിരിക്കട്ടെ.!

    ReplyDelete
    Replies
    1. നിഷ്കളങ്കമായ ആ കാലത്തോളം സന്തോഷം പിന്നെപ്പോള്‍ കിട്ടാന്‍..?

      ഏതായാലും ഈ വായനക്കും ആശിര്‍വാദങ്ങള്‍ക്കും സന്തോഷപ്പൂക്കള്‍..
      തുടര്‍പോസ്റ്റുകളിലും വഴികാട്ടിയാവുമല്ലോ...?

      Delete
  10. കാലമെത്ര മുന്നില്‍ കിടക്കുന്നു...വിരഹങ്ങളെയുംകൂടിച്ചേരലുകളെയും കാത്ത്.
    ഇനിയും എഴുതുക

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനങ്ങള്‍ കൂട്ടിനുണ്ടാവുമ്പോഴോക്കെയും എഴുതാം...
      തിരുത്താനും തിരുത്തിക്കാനും വഴിക്കാട്ടിയായി നിങ്ങളൊക്കെ ഉണ്ടാവണമെന്ന് മാത്രം.

      വരവിനും വായനക്കും
      ഒരായിരം റോസാമലരുകള്‍..

      Delete
  11. മറക്കുവതെങ്ങിനെ മരിക്കുവോളം........... നല്ലെഴുത്ത്..

    ReplyDelete
    Replies
    1. സ്കൂള്‍ ജീവിതം ഓര്‍ക്കാന്‍ സുഖമുള്ള നോവാകുന്നതാണ് എനിക്കിഷ്ടം..

      നല്ല വായനക്ക് എന്നും കൂട്ടിനുണ്ടാവുമെന്നു വിശ്വസിക്കുന്നു.
      ഒരായിരം സന്തോഷപൂക്കള്‍

      Delete
  12. സ്കൂൾ... അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകം.

    ReplyDelete
    Replies
    1. പാഠപുസ്തകങ്ങള്‍ക്കപ്പുറം ജീവിത പാഠങ്ങള്‍ ഒരുപാടുണ്ട് ഈ സ്കൂള്‍ജീവിതത്തില്‍ പഠിക്കാന്‍..,

      വായനക്കും വിമര്‍ശനങ്ങള്‍ക്കും അനുഗ്രാഹാഷിസുകള്‍ക്കും എന്നും കൂട്ടിനുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

      വരവിനും വായനക്കും
      നന്ദിയുടെ ഒരായിരം റോസാപൂക്കള്‍...

      Delete
  13. അറിവിന്‍റെയും ജീവിതപാഠങ്ങളുടെയും വിസ്മരിക്കാനാകാത്ത മറ്റൊരു ജാലകമായിരുന്നു എനിക്കവിടെ തുറന്നു കിട്ടിയത്.ഓരോ അദ്ധ്യാപകരും പാഠപുസ്തകങ്ങള്‍ക്കപ്പുറം ഹൃദയബന്ധം കൊണ്ട് ഞങ്ങളെ കൂടുതല്‍ അടുത്തു.ഒരായിരം അപരിചിത മുഖങ്ങള്‍ പുതുകൂട്ടുത്തേടി മുന്നില്‍ വന്നു നിന്നപ്പോള്‍ എന്‍.എച്ച്.എസ്.എസ്. മറ്റൊരു പൂന്തോപ്പായി.ഒരിക്കലും വിട്ടുപ്പോവാന്‍ കഴിയാത്ത ആത്മബന്ധം വളര്‍ന്നപ്പോള്‍ ആ പൂങ്കാവനത്തില്‍ തേനൂറും ശലഭങ്ങള്‍ ചിറകു വിടര്‍ത്തി.പക്ഷെ..,കാലത്തിന്‍റെ കുസൃതികള്‍ക്ക് മറ്റൊരു വിടപറയലിനു വേദിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

    ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?