Sunday, January 11, 2015

പൊരുളറിയാതെ.



ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.

ന്ധ്യയുടെ മാറില്‍
ഇരുളിന്‍ ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍,
സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..?
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്‍കുമ്പോള്‍
സദാചാരം കരിഞ്ഞു മണക്കുന്നു.

പുഴയുടെ അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.
ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ഋതുമതിയാവാത്ത
മുല്ലമൊട്ടിന്‍റെ നാണത്തോടെ.

പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.

നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
നാഗരികതയെ പുല്‍കാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നു.
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം,
ജീവിതത്തിന്‍റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.

പുഴയുടെ ഓളങ്ങളെ പുല്‍കുന്ന
കാറ്റും മൗനിയാണ്.
യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍

മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്‍മീനുകള്‍

ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!

25 comments:

  1. നല്ല കവിത . . . . സമകാലികത മനോഹരമായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. സന്തോഷം,നല്ല വാക്കിനും ഈ വരവിനും

      Delete
  2. സംഗതികള്‍ ഉണ്ട്.

    ReplyDelete
    Replies
    1. അത് വേണമല്ലോ സുധീർക്ക..,
      പ്രോത്സാഹനത്തിനു നന്ദി,വിലയേറിയ സമയത്തിനും.

      Delete
  3. ശിഹാബുദീന് അഭിനന്ദനങ്ങൾ. കവിത നന്നായി എഴുതിയിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി,
      ഈ നല്ലൊരു വായനക്കും,പ്രോത്സാഹനത്തിനും.

      Delete
  4. Replies
    1. അറിയിച്ചതിൽ സന്തോഷം,
      വീണ്ടും വരുമല്ലോ..?

      Delete
  5. കവിതകള്‍ക്ക്‌ കമന്റ് എഴുതല്‍ വിരളം. ഇത് ഇഷ്ട്ടായി എന്ന് പറയട്ടെ ..

    ReplyDelete
    Replies
    1. ആദ്യ വരവിനു തന്നെ കവിത കൊണ്ട് വെറുപ്പിച്ചേക്കാം എന്ന് കരുതി,
      ഏതായാലും വീണ്ടും വരിക
      ഒരായിരം സന്തോഷങ്ങൾ

      Delete
  6. Replies
    1. ആൾരൂപൻ പേര് പോലെ തന്നെ അഭിപ്രായവും,
      വീണ്ടും വരുമല്ലോ..?

      Delete
  7. കൊള്ളാട്ടോ....

    ReplyDelete
    Replies
    1. അഭിപ്രായവും കൊള്ളാം,ഒറ്റവാക്കിൽ

      വിലപ്പെട്ട വായനക്കും,സമയത്തിനും നന്ദി.

      Delete
  8. നന്നായി നമുക്ക് ഇത്തരം കവിതകള്‍ ആവശ്യം ഇന്നു
    bst f lk

    ReplyDelete
    Replies
    1. ആദ്യവരവിൻറെ സന്തോഷം അറിയിക്കുന്നു,

      വീണ്ടും വരുമല്ലോ..?

      Delete
  9. മനോഹരം ഈ പൊരുളറിയാതെയുള്ള യാത്ര ...

    ReplyDelete
    Replies
    1. ഒരായിരം സന്തോഷപൂക്കൾ,വളരെ മനോഹരമായ ഈ വാക്കുകള്ക്ക്.
      വീണ്ടും വരിക

      Delete
  10. മൃത്യു കാത്തിരിക്കുന്ന പുഴയുടെ
    പൊരുളറിയാതെ
    നീന്തിതുടിക്കുന്നുണ്ട്
    പരല്‍മീനുകള്‍....
    അതെ നാമും അത്തരം പരല്‍മീനുകള്‍ തന്നെ.!!
    നല്ല കവിത... ഇഷ്ടായി..

    ReplyDelete
    Replies
    1. ഉള്ളറിഞ്ഞ ഈ വായനക്ക് ഇഷ്ട്ടം അറിയിക്കുകയാണ്,
      ഒപ്പം ഈ വഴിക്കൊക്കെ ഇനിയും വരുമെന്ന പ്രതീക്ഷയോടെ..,

      Delete
  11. ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
    ഋതുമതിയാവാത്ത
    മുല്ലമൊട്ടിന്‍റെ നാണത്തോടെ.ഽ////
    ഇഷ്ടം.

    ReplyDelete
    Replies
    1. ഇഷ്ടത്തിനു സന്തോഷം,നല്ല വായനക്ക് നന്ദി.,
      തുടർന്നും കൂട്ടിനുണ്ടാവുമെന്ന പ്രതീക്ഷയോടെ
      നന്ദി,വരവിനും സമയത്തിനും

      Delete
  12. പ്രകൃതിസ്നേഹികള്‍
    മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
    ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
    പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.

    ReplyDelete
  13. നന്മകള്‍ നേരുന്നു...... ആശംസകൾ.....

    ReplyDelete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?