ചെമ്മണ്‍പാതയിലെ
അവസാന ബസ്സിനായി
മിഴി നട്ടിരിക്കുന്നു ഞാന്‍.
സന്ധ്യയുടെ മാറില്‍
ഇരുളിന് ചായം പടര്‍ന്നു തുടങ്ങുമ്പോള്‍
ചുംബന സമരം കണ്ടിട്ടെന്നപ്പോല്‍,
സൂര്യ വദനം ചുവന്നു തുടുത്തിരിക്കുന്നു.
ചുരം കയറിയ ലോറിയില്‍
സംസ്കാരവും വണ്ടിയേറിയോ ..?
ചിന്തകള്‍ നാടേറി നടുവൊടിഞ്ഞു
നഗരം പുല്കുമ്പോള്
സദാചാരം കരിഞ്ഞു മണക്കുന്നു.
പുഴയുടെ അരികുപറ്റി
ചെമ്മണ്‍പാത നീണ്ടുനിവര്‍ന്നിരിക്കുന്നു.
ടാറിട്ട നാലുവരിപ്പാതയ്ക്കായി
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ഋതുമതിയാവാത്ത
മുല്ലമൊട്ടിന്റെ നാണത്തോടെ.
പ്രകൃതിസ്നേഹികള്‍
മുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.
നാലുവരിക്ക് വേണ്ടി
ജനം ദാഹിച്ചു തുടങ്ങിയിരിക്കുന്നു.
നാഗരികതയെ പുല്കാന് വെമ്പല്‍ പൂണ്ടിരിക്കുന്നു.
കാലുകള്‍ ചലനമറ്റു തുടങ്ങുമ്പോള്‍
ചക്രങ്ങള്‍ റോഡിലുരസണം,
ജീവിതത്തിന്റെ പല്‍ചക്രങ്ങള്‍
മെട്രോസിറ്റി കണികണ്ടുണരണം.
പുഴയുടെ ഓളങ്ങളെ പുല്കുന്ന
കാറ്റും മൗനിയാണ്.
യന്ത്രചക്രങ്ങളുടെ ഇരമ്പല്‍
കേട്ടു തുടങ്ങിയപ്പോല്‍
മൃത്യു കാത്തിരിക്കുന്ന പുഴയുടെ
പൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്മീനുകള്
ചിന്തകള്‍ കൂട്ടി കെട്ടി
ബാഗും തൂക്കി നടക്കുമ്പോള്‍
അവസാന ബസ്സും നിര്‍ത്താതെ പോയി..!
നല്ല കവിത . . . . സമകാലികത മനോഹരമായി അവതരിപ്പിച്ചു
ReplyDeleteസന്തോഷം,നല്ല വാക്കിനും ഈ വരവിനും
Deleteസംഗതികള്‍ ഉണ്ട്.
ReplyDeleteഅത് വേണമല്ലോ സുധീർക്ക..,
Deleteപ്രോത്സാഹനത്തിനു നന്ദി,വിലയേറിയ സമയത്തിനും.
ശിഹാബുദീന് അഭിനന്ദനങ്ങൾ. കവിത നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteനന്ദി,
Deleteഈ നല്ലൊരു വായനക്കും,പ്രോത്സാഹനത്തിനും.
കൊള്ളാം ശിഹാബ്.
ReplyDeleteഅറിയിച്ചതിൽ സന്തോഷം,
Deleteവീണ്ടും വരുമല്ലോ..?
കവിതകള്‍ക്ക് കമന്റ് എഴുതല്‍ വിരളം. ഇത് ഇഷ്ട്ടായി എന്ന് പറയട്ടെ ..
ReplyDeleteആദ്യ വരവിനു തന്നെ കവിത കൊണ്ട് വെറുപ്പിച്ചേക്കാം എന്ന് കരുതി,
Deleteഏതായാലും വീണ്ടും വരിക
ഒരായിരം സന്തോഷങ്ങൾ
!!!!!!!!!!!!!!!!!!!!!!!!!!!!!
ReplyDeleteആൾരൂപൻ പേര് പോലെ തന്നെ അഭിപ്രായവും,
Deleteവീണ്ടും വരുമല്ലോ..?
ശിഹാബേ!!!ഹാ ഹ ഹാ!!!
Deleteകൊള്ളാട്ടോ....
ReplyDeleteഅഭിപ്രായവും കൊള്ളാം,ഒറ്റവാക്കിൽ
Deleteവിലപ്പെട്ട വായനക്കും,സമയത്തിനും നന്ദി.
നന്നായി നമുക്ക് ഇത്തരം കവിതകള്‍ ആവശ്യം ഇന്നു
ReplyDeletebst f lk
ആദ്യവരവിൻറെ സന്തോഷം അറിയിക്കുന്നു,
Deleteവീണ്ടും വരുമല്ലോ..?
മനോഹരം ഈ പൊരുളറിയാതെയുള്ള യാത്ര ...
ReplyDeleteഒരായിരം സന്തോഷപൂക്കൾ,വളരെ മനോഹരമായ ഈ വാക്കുകള്‍ക്ക്.
Deleteവീണ്ടും വരിക
മൃത്യു കാത്തിരിക്കുന്ന പുഴയുടെ
ReplyDeleteപൊരുളറിയാതെ
നീന്തിതുടിക്കുന്നുണ്ട്
പരല്മീനുകള്....
അതെ നാമും അത്തരം പരല്മീനുകള് തന്നെ.!!
നല്ല കവിത... ഇഷ്ടായി..
ഉള്ളറിഞ്ഞ ഈ വായനക്ക് ഇഷ്ട്ടം അറിയിക്കുകയാണ്,
Deleteഒപ്പം ഈ വഴിക്കൊക്കെ ഇനിയും വരുമെന്ന പ്രതീക്ഷയോടെ..,
ചെമ്മണ്‍പാതയും അണിഞ്ഞൊരുങ്ങുന്നു,
ReplyDeleteഋതുമതിയാവാത്ത
മുല്ലമൊട്ടിന്റെ നാണത്തോടെ.ഽ////
ഇഷ്ടം.
ഇഷ്ടത്തിനു സന്തോഷം,നല്ല വായനക്ക് നന്ദി.,
Deleteതുടർന്നും കൂട്ടിനുണ്ടാവുമെന്ന പ്രതീക്ഷയോടെ
നന്ദി,വരവിനും സമയത്തിനും
പ്രകൃതിസ്നേഹികള്‍
ReplyDeleteമുഖപുസ്തകത്തില്‍ സ്റ്റാറ്റസ് കുറിച്ചു.
ലൈക്കുകള്‍ ,ഷെയറുകള്‍ ഒടുവില്‍
പ്രതികരണങ്ങള്‍ ഭൂതകാലത്തിലാണ്ടു.
നന്മകള് നേരുന്നു...... ആശംസകൾ.....
ReplyDelete