Sunday, June 3, 2018

പാഠം ഒന്ന്


പാഠം ഒന്ന്
_________
ജൂണ് ഒന്നിനു തന്നെ
മഴ മേഘം മിഴി തുറന്ന
ദിവസമുണ്ട്.
കറുത്ത ശീലയുള്ള കുടക്ക്
നിറം പോരാതെ,
പുള്ളിക്കുട വാശി പിടിച്ചു
മുറ്റത്തിറങ്ങിയ
ആദ്യജൂൺമാസം മനസ്സിൽ
ഇടിവെട്ടി പെയ്യുന്നു.
നനയാതെ നനച്ചു പോയ
മഴയിൽ അലിഞ്ഞു,
വിദ്യയുടെ തീരത്ത്
കണ്ണ് മിഴിച്ച്,
കൗതുകം പൂണ്ട്,
കണ്ണ് നനച്ച്‌,
ഖൽബ് നിറച്ച്‌,
അക്ഷരങ്ങൾ
ഓർമ്മകളിൽ
കൈകൊട്ടി ചിരിക്കുന്നു.
ഓർമ്മകൾക്ക് മാത്രം
ഓടി പോയിരിക്കാൻ കഴിയുന്ന,
ഒന്നാം ക്ലാസ്സിലെ
അക്ഷരമറിയാത്ത,
കുട്ടിയാണ് ഞാനിന്നും.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?