Sunday, June 3, 2018

ആദ്യകാമുകി


ആദ്യകാമുകി
----------
മഴയോടുള്ള പ്രണയം
കൊണ്ട് മാത്രം
നിവരാത്ത കുടയുമായി,
മഴ പെയ്തിറങ്ങിയ
വഴികളിലൂടെ
നടന്നിട്ടുണ്ട് പലവട്ടം.
മഴ തോർന്ന ദിനങ്ങളിൽ,
മഴയാണ് ആദ്യകാമുകി
എന്ന് പറഞ്ഞു,
കാമുകിയെ
കരയിപ്പിച്ചിട്ടുണ്ട്.
ദൂരങ്ങളിൽ
അവളും ഞാനും
ഒരേ സമയം
മഴ നനഞ്ഞു കെട്ടിപിടിച്ചിട്ടുണ്ട്.
ചില നേരം
എൻറെ പ്രണയദൂതുമായി
നാടുകൾ താണ്ടി മഴ
അവൾക്കരികിൽ ചെന്നെത്തിയിട്ടുണ്ട്.
ഇടി വെട്ടി, മിന്നൽ ചുംബിച്ചു,
മഴ തകർക്കുമ്പോൾ
എൻറെ പിണക്കം
അവൾ വായിച്ചെടുത്തിരിക്കും.
എന്നിട്ടും,
മഴ മാറിയ ദിനങ്ങളിൽ
എൻറെ പ്രണയശൂന്യതയിൽ
അവൾ പൊട്ടിച്ചിരിക്കും.
ആകാശം നോക്കി
മഴയുടെ ദൂരമളന്ന്,
ഞാനും കണ്ണിറുക്കും,
ഞാൻ മറന്നെന്നു
പരിഭവിക്കുമ്പോൾ
ആകാശം കറുപ്പിച്ചു,
അവൾ മണ്ണിൽ തല തല്ലി ചിതറും.
ആദ്യകാമുകി
മഴയാണെങ്കിൽ,
പ്രണയം അനശ്വരമാണ്.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?