Sunday, June 3, 2018

പൂമ്പാറ്റ ചിറകുള്ള കുപ്പായം


പൂമ്പാറ്റ ചിറകുള്ള കുപ്പായം
-------------
ഞാൻ നിനക്കായി
തുന്നിച്ചേർത്ത
പൂമ്പാറ്റ ചിറകുള്ള കുപ്പായം
നൂൽ പൊട്ടിയിരിക്കുന്നു.
വസന്തത്തിൽ
ഞാനിർത്തു തുന്നി ചേർത്ത
ഒറ്റയിതൾ പൂവ്
വാടിയിരിക്കുന്നു.
സ്വർണ്ണ മീൻകണ്ണുകൾ
പോലെയുള്ള ബട്ടനുകൾ
ഇളകി പോയിരിക്കുന്നു.
നീ ഇപ്പോഴും
ഓർമ്മകളിൽ തിരയുന്ന
പൂമ്പാറ്റ ചിറകുള്ള കുപ്പായം,
മഴയിൽ വെയിൽ കാത്ത് കിടക്കുന്നു.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?