Monday, November 3, 2014

എരിയുന്ന നാളങ്ങള്‍

"ഡാ അജുട്ടാ...ചാക്കോ സാര്‍ നിന്നെ അന്വേഷിക്കുന്നുണ്ട്.."

"ചാക്കോ സാറോ..?"

തെല്ലൊരു ആശങ്കയോടു കൂടിയാണ് അര്‍ജുന്‍ ഓഫീസിലേക്ക് നടന്നത്.വാര്‍ന്നൊതുക്കിയ മുടിയിഴകളെ തലോടികൊണ്ട് നടത്തത്തിന്‍റെ വേഗത കുറച്ചു.

"ഇല്ല...ഇതുവരെ പ്രശ്നങ്ങള്‍ ഒന്നുമില്ല, ക്ലാസ്സില്‍ ഒന്നാംസ്ഥാനം ഉണ്ട്, ഈ പത്താംക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി...,ചാക്കോ സാറിനും വല്യ ഇഷ്ട്ടമാണ് തന്നെ...,അര്‍ജുന്‍ എന്ന പേര് അജുട്ടാ-ന്നാക്കി ലാളിച്ചതും ചാക്കോ സാര്‍ തന്നെ.., ഇഷ്ട്ടം കൂടുമ്പോള്‍ കൂട്ടുക്കാരും അജുട്ടാ-ന്നു നീട്ടി വിളിക്കും..,പിന്നെ ആകെയുള്ളൊരു പ്രശ്നം എന്താന്നു വെച്ചാല്‍...?"

കാടുകയറിയ ചിന്തകള്‍ മുഴുവിപ്പിക്കുന്നതിനു മുമ്പേ ഓഫീസിന്‍റെ വാതില്‍ക്കല്‍ എത്തിയിരുന്നു.മാഷിന്‍റെ മുമ്പിലുള്ള അധികസ്വാതന്ത്ര്യം നാലായി മടക്കി കെട്ടി ഭവ്യതയോടെ ആദരസൂചകമായി തല താഴ്ത്തി മാഷി-ന്‍റെ ഇരിപ്പിടത്തിനു ഓരം ചേര്‍ന്നു നിന്നു.എഴുതി തീരാത്ത പുസ്തകകൂട്ടങ്ങളില്‍ നിന്നും കണ്ണെടുത്ത് അര്‍ജുനനു നേരെ പുഞ്ചിരി തൂകി.

"ഡാ...അജുട്ടാ..നിന്‍റെ സ്കോളെര്‍ഷിപ്പിന്‍റെ ഫോം ഒന്ന് പുതുക്കണം...,എട്ടാംക്ലാസില്‍ നിന്നും കിട്ടിയത് പോലെയല്ല..,കുറച്ചു നല്ല തുകയുണ്ടാവും..,"

അതുവരെയുണ്ടായിരുന്ന ആശങ്കകള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി എല്ലാം തലയാട്ടി സമ്മതിച്ചു അര്‍ജുന്‍ നിന്നു കൊടുത്തു.എട്ടാംക്ലാസില്‍ നിന്നായിരുന്നു സ്കോളര്‍ഷിപ്പിന്‍റെ തുടക്കം.പാഠപുസ്തകങ്ങള്‍ക്കൊപ്പം നല്ലൊരു തുക മിച്ചം വന്നപ്പോള്‍ സ്കൂളിന്‍റെ അരികിലുള്ള ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു.അമ്മയും അച്ഛനും ഇല്ല എന്നതൊഴിച്ചാല്‍ അധികസ്വാതന്ത്ര്യം ആയിരുന്നു ഹോസ്റ്റലില്‍.മൂന്നു നേരം ഭക്ഷണം കൂടാതെ ഇടവേളകളില്‍ ലഘുഭക്ഷണം,ടിവി,ലൈബ്രറി,എല്ലാം കൊണ്ടും സ്വാതന്ത്ര്യത്തിന്‍റെ നാളുകള്‍.പഠനത്തില്‍ നല്ല മികവോടെ മുന്നോട്ടു പോയത് കൊണ്ട് സ്വാതന്ത്ര്യങ്ങളില്‍ ആരും കൈകടത്തിയില്ല.ഇപ്പോള്‍ പത്താംക്ലാസ് നല്ല നിലയില്‍ മുന്നോട്ടു നീങ്ങുന്നു.

ഓഫീസിന്‍റെ പുറത്തിറങ്ങുമ്പോഴേക്കും ആദ്യബെല്ല് മുഴങ്ങിയിരുന്നു.കൂട്ടം തെറ്റിയോടുന്ന ആട്ടിന്‍‌കുട്ടികളെ പോലെ ക്ലാസ്റൂമിലേക്ക്‌ വെച്ച് പിടിക്കുമ്പോള്‍ അര്‍ജുന്‍റെ ചിന്തകള്‍ക്കൊപ്പം കണ്ണുകളും ആരെയോ തിരയുന്നുണ്ടായിരുന്നു.കൗമാരത്തിന്‍റെ ഏതോ കുസൃതി ആ കണ്ണുകളില്‍ നിഴലിച്ചു കിടക്കുന്നുണ്ട്.ഒപ്പം ഭയത്തിന്‍റെ ചെറിയൊരു കൊള്ളിയാന്‍ ഇടയ്ക്കിടെ മിന്നിമറിയുന്നുണ്ട്.ക്ലാസ് തുടങ്ങാന്‍ ഒരു മിനിറ്റ് നേരം മുമ്പ് ആതിരയും ക്ലാസ്സില്‍ സ്ഥാനം പിടിച്ചു.അര്‍ജുന്‍റെ കണ്ണുകളിലെ തിരച്ചിലുകള്‍ക്ക് അറുതിഎന്നോണം ആ കണ്ണുകള്‍ ആതിരയില്‍ നിശ്ചലമായി.
കഴിഞ്ഞ ദിവസം കൊടുത്ത കത്തിന്‍റെ മറുപടി പ്രതീക്ഷിച്ചിരിക്കുന്ന അര്‍ജുനനു അപ്രതീക്ഷിതമായി ഒരിക്കല്‍ കൂടി ചാക്കോ സാര്‍ ഓഫീസിലേക്ക് വിളിച്ചു.ചാക്കോ സാറിന്‍റെ മുഖത്ത് പതിവ് ചിരി മാഞ്ഞിരിക്കുന്നു,മേഘാവൃതമായ മാനംപോലെ ആ മുഖത്ത് ഒരു ഗൌരവ്വം നിഴലിച്ചു കാണാം.ചാക്കോ സാര്‍-ന്‍റെ കയ്യിലുള്ള കടലാസ് തുണ്ട് അര്‍ജുന്നു നേരെ തിരിഞ്ഞപ്പോള്‍ താന്‍ ഒന്നുമല്ലാതാവുന്നത്പ്പോലെ അര്‍ജുന്നു തോന്നി.ആതിര തന്നെ കുടുക്കിയിരിക്കുന്നു.താന്‍ അവള്‍ക്കായി നല്‍കിയ ഹൃദയത്തിന്‍റെ തുണ്ട് അവള്‍ മാഷിനെ ഏല്‍പ്പിച്ചിരിക്കുന്നു.അവളുടെ മറുപടി മാഷില്‍ നിന്നും കിട്ടിയപ്പോള്‍ മനസ്സില്‍ പകയുടെ കനലുകള്‍ മെല്ലെ തലപ്പൊക്കി.പിന്നെ എല്ലാം പെട്ടെന്നായിരുന്നു,ചാക്കോ സാറിനു മുമ്പില്‍ ഏത്തമിട്ടു കുറ്റസമ്മതവും കഴിഞ്ഞിറങ്ങുമ്പോള്‍ തന്‍റെ ആദ്യ പ്രണയം കുഴിച്ചു മൂടി വിഷാദത്തിന്‍റെ പുതിയ മേലങ്കിയണിഞ്ഞു അര്‍ജുന്‍ നടന്നു.


അന്ന് പക്ഷെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായപ്പോള്‍ അന്നാദ്യമായി ഉച്ചക്ക് ശേഷം ലീവെടുത്തു.വിരസമായ പകലിന്‍റെ ദൈര്‍ഘ്യം കുറക്കാന്‍ പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടക്കുന്ന ബെഞ്ചില്‍ കുത്തിയിരുന്നു.


"വേണ്ടായിരുന്നു...,ഒന്നും വേണ്ടായിരുന്നു..,അവളോട്‌ താനത് പറയരുതായിരുന്നു..,അല്ലെങ്കില്‍ അവള്‍ക്കത് തന്നോട് തന്നെ പറയാമായിരുന്നില്ലേ...?എന്തിനാ മാഷിനോട് പറഞ്ഞു തന്നെ കുറ്റവാളിയാക്കിയത്...?


തികട്ടി വന്ന നൊമ്പരം കടിച്ചിറക്കി വിദൂരതയിലേക്ക് കണ്ണുനട്ടു.എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ തന്‍റെ തൊട്ടടുത്തിരിക്കുന്നയാളിലേക്ക് ശ്രദ്ധപതിപ്പിച്ചു.
അയാള്‍ പക്ഷെ അര്‍ജുനനെക്കാള്‍ വിഷാദമൂകനായിരുന്നു.ജടപിടിച്ച മുടിയിഴകള്‍,ഭയം ജ്വലിപ്പിക്കുന്ന കണ്ണുകള്‍,കയ്യില്‍ ചെറിയൊരു കുപ്പിയും സിറിഞ്ചും.കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു,പിന്നെ കണ്ണുകള്‍ അടച്ചു പിടിച്ചു കൈകളില്‍ മുഴുത്തു നില്‍ക്കുന്ന ഞരമ്പിലേക്ക് സിറിഞ്ച് കുത്തികയറ്റി.ദ്രാവകം പൂര്‍ണ്ണമായും ശരീരത്തിലേക്ക് കയറിതുടങ്ങിയപ്പോള്‍ ആ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.അതുവരെയുണ്ടായിരുന്ന ദു:ഖങ്ങള്‍ അലിഞ്ഞില്ലാതാവുന്നത് അര്‍ജുന്‍ കൗതുകം വിട്ടു മാറാതെ നോക്കിയിരുന്നു.അര്‍ജുന്‍റെ കൗതുകം കണ്ടിട്ടെന്നപ്പോലെ അയാള്‍ സിറിഞ്ച് അര്‍ജുന്‍-ന്‍റെ നേര്‍ക്ക്‌ നീട്ടി

"വേണോ..?"

"വേണ്ടാ..? എന്തായിത്...?എന്തിനായിത്...?"

ആകാംഷ വിട്ടുമാറാതെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു.

"ഇതോ...?ഇത് ആംപ്യുള്‍...ഇത് ശരീരത്തിലേക്ക് കുത്തി കയറ്റിയാല്‍ നല്ല രസമാണ്...,പിന്നെ നമ്മള്‍ ഈ ലോകത്തൊന്നും ആയിരിക്കില്ല.നമ്മുടെ എല്ലാ ദു:ഖങ്ങളും അലിഞ്ഞില്ലാതാവും..."

അയാളുടെ വാക്ക് ചാതുര്യത്തില്‍ അര്‍ജുന്‍ ഒരു നിമിഷം കൈ നീട്ടി

"എനിക്കും കൂടി...."

അര്‍ജുന്‍-ന്‍റെ ഇളംകയ്യിലെ ഞരമ്പുകള്‍ ഇറുകിപ്പിടിച്ചു അയാള്‍ കുപ്പിയിലെ ദ്രാവകം സിറിഞ്ചിലേക്ക് പകര്‍ന്നു.

"മോന്‍ കണ്ണടച്ചോ...ട്ടോ.."

പിഞ്ചുശരീരത്തിലേക്ക് ലഹരിമരുന്നിന്‍റെ ആദ്യതുള്ളി കയറി തുടങ്ങിയപ്പോള്‍ അവന്‍ ഒന്ന് പുളഞ്ഞു.പിന്നെ കൈകാലുകള്‍ കുടഞ്ഞു,തെന്നിമാറാന്‍ ശ്രമിക്കുമ്പോഴേക്കും സിറിഞ്ചിലെ അവസാനതുള്ളിയും ആ ശരീരത്തിലെ ഓരോ ഭാഗത്തേക്കും ഒഴുകികഴിഞ്ഞിരുന്നു.കണ്ണുകളില്‍ ഒരു നീര്‍നാമ്പു പൊടിഞ്ഞു.പെട്ടെന്ന് ശരീരത്തിന്‍റെ ആദ്യ പ്രതികരണം എന്ന നിലക്ക് ചര്‍ദ്ദിച്ചു തുടങ്ങി,കയ്യില്‍ കരുതിയിരുന്ന ഗുളിക അയാള്‍ അവനിക്കു നീട്ടി.ഗുളിക കഴിച്ചപ്പോഴേക്കും ചര്‍ദ്ദി നിന്നു.അപ്പോഴും ശരീരത്തിന്‍റെ ഏതൊക്കെയോ ഭാഗങ്ങളില്‍ ഒരു തരം അസ്വസ്ത പടരുന്നുണ്ടായിരുന്നു.അത് പക്ഷെ ഒരു സുഖമുള്ള ലഹരിയായി ശരീരത്തില്‍ പടര്‍ന്നു.അത് വരെയുണ്ടായിരുന്ന സങ്കടങ്ങള്‍ ഒരു നെടുവീര്‍പ്പായി കുറ്റിയറ്റു വീണപ്പോള്‍ മനസ്സില്‍ പുതിയ ചിന്തകള്‍ മൊട്ടിട്ടു തുടങ്ങിയിരുന്നു.ഏതോ ഉറച്ച തീരുമാനത്തില്‍ നിന്നെന്നപോലെ അര്‍ജുന്‍ അയാള്‍ക്ക്‌ നേരെ തിരിഞ്ഞു...,


"ചേട്ടാ...നാളെയും ഇവിടെണ്ടാവുമോ...?


ഈ ചോദ്യം താന്‍ എത്ര കേട്ടിരിക്കുന്നു എന്നര്‍ത്ഥത്തില്‍ അയാളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം വിടര്‍ന്നു.പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ അയാള്‍ സിറിഞ്ചും,കുപ്പിയും ബാഗിലാക്കി മെല്ലെ നടന്നു.നടത്തത്തില്‍ പക്ഷെ കാലുകള്‍ ഭൂമി തൊടുന്നില്ലെന്നു അര്‍ജുന്‍ മരുന്നിന്‍റെ ഉന്മാദം വിട്ടു മാറാതെ അവ്യക്തമായി കണ്ടു.


പാര്‍ക്കില്‍ പതിവ് സന്ദര്‍ശകനായി മാറിയതോട് കൂടെ അര്‍ജുന്‍ അയാളുമായി പുതിയൊരു ചങ്ങാത്തം തുടങ്ങിയിരുന്നു.താന്‍ ഒരു പത്താംക്ലാസ്ക്കാരന്‍ ആണെന്ന ബോധം പാടെ മാഞ്ഞു തുടങ്ങിയപ്പോള്‍ സിറിഞ്ച് സ്വയം കുത്തിവെക്കാംഎന്നായി.ആദ്യമാദ്യം സൗജന്യമായി കിട്ടിയ ആംപ്യുള്‍ ഇപ്പോള്‍ അയാളും വിലപേശാന്‍ തുടങ്ങി.അഞ്ചും,പത്തും,പതിനഞ്ചും,കഴിഞ്ഞ് നൂറുരൂപ വരെ ചോദിച്ചു തുടങ്ങിയപ്പോള്‍ പഠനത്തിന്‍റെയും ബുക്കിന്‍റെയും പേരില്‍ വീട്ടില്‍ നിന്നും മണിയോര്‍ഡറുകളായി വന്നു കൊണ്ടിരുന്നു.


അര്‍ജുന്‍ പത്താംക്ലാസ് പാസായിരിക്കുന്നു.പ്രതീക്ഷിച്ച മാര്‍ക്ക്‌ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് പ്ലസ്‌-വണ്ണിനു ദൂരെയൊരു കോളേജില്‍ ചേരേണ്ടി വന്നു.പഠനത്തില്‍ മകന്‍റെ താല്‍പര്യം കുറഞ്ഞതിന്‍റെ കാര്യമറിയാന്‍ ഇടക്കിടെ അച്ഛന്‍ വന്നിരുന്നു.


"എല്ലാം ശരിയാകും..,എന്തോ ചെറുതായിട്ട് അവന്‍ ഉഴപ്പുന്നുണ്ട്...പ്രായത്തിന്‍റെ ചില അസ്വസ്തതകള്‍..,കാര്യമാക്കാന്‍ ഒന്നുമില്ല.."


മാഷിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് തെന്നിമാറിയതറിയാതെ വരാനിരിക്കുന്ന നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ അര്‍ജുനനില്‍ കണ്ണും നട്ടു ഇരുവരും മൗനിയായി.


ആയിടക്കാണ് പഠനയാത്ര-യുടെ കാര്യം പറഞ്ഞു അര്‍ജുന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.അവിടെ പക്ഷെ അര്‍ജുനനെ കാത്തിരുന്നത് ഏറ്റവും വിലകുറവിന്‍റെ ആംപ്യുള്‍,മയക്കുമരുന്നുകളുമായിരുന്നു.അതോടെ ഉപഭോക്താവ് എന്നിടത്തു നിന്നും വില്‍പനക്കാരനായി രൂപാന്തരപ്പെട്ടത്.അതോടെ  തൊട്ടടുത്ത സ്കൂളുകളിലും കോളേജ്കളിലും ആയിരം അര്‍ജുനന്മാര്‍ തലപ്പൊക്കി കഴിഞ്ഞിരുന്നു.


പാര്‍ക്കിന്‍റെ ഓരം ചേര്‍ന്ന് കിടന്നിരുന്ന ബെഞ്ചില്‍ ജടപിടിച്ച മുടിയിഴകളെ തലോടി കിളിര്‍ത്തുവരുന്ന പൊടിമീശ കൂര്‍പ്പിച്ചു പുതിയ ഇരകളെ കാത്തു ഒരു പുതുമുഖം ഇരിക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ്‌ അന്ന് പോലീസ് പാഞ്ഞെത്തിയത്.അപ്പോഴേക്കും അര്‍ജുന്‍ മറ്റനേകം പേരിലേക്ക് മരുന്ന് പകര്‍ന്നു കഴിഞ്ഞിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞുകയറിയ അര്‍ജുന്‍ വല്ലാത്തൊരാവേശത്തോടെ കയ്യില്‍ കരുതിയ കുഞ്ഞുകുപ്പിയില്‍ നിന്നും മരുന്നെടുത്ത് സിറിഞ്ചിലേക്ക് പകര്‍ന്നു.കിളിര്‍ത്തുവരുന്ന താടിരോമങ്ങളെ തലോടി ഭ്രാന്തമായ ചലനങ്ങളോടെ കൈഞരമ്പിലേക്ക് സൂചിമുന മെല്ലെകയറ്റി.ഞരമ്പിലൂടെ അരിച്ചിറങ്ങുന്ന ലഹരിയുടെ കനലുകള്‍ ആയുസ്സിന്‍റെ പകുതിയും പകുത്തു കഴിഞ്ഞിരുന്നു.അവശേഷിക്കുന്ന ദിനങ്ങള്‍ ജയിലറയുടെ താളുകളില്‍ പതിഞ്ഞപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പിതാവിന്‍റെ കഴുത്തില്‍ ഒരു മുഴം കയര്‍ അടയാളമിട്ടു കഴിഞ്ഞിരുന്നു.

24 comments:

  1. രചനാ പാടവത്തിന് ആശംസകൾ.
    എന്റെ ചില തോന്നലുകൾ പറയാതെ വയ്യ. ആദ്യം തന്നെ പതിച്ച ചിത്രം ഉചിതമല്ല എന്നെനിക്ക് തോന്നുന്നു. കാരണം കഥയുടെ ഗതി എന്താണെന്ന് ആദ്യം തന്നെ വായനക്കാരന് മനസ്സിലാക്കാൻ കഴിഞ്ഞു. ആ ചിത്രം അവസാനം ഉപയോഗിച്ചാൽ മതിയായിരുന്നു. ഒരാൾ മയക്കുമരുന്നിലേക്ക് വഴുതി വീഴാൻ ഈ പ്രേമ നൈരാശ്യം കാരണമാകുമോ? മാനസ്സിക സംഘർഷം കുറേക്കൂടി ഉയർത്തി കാണിക്കാമായിരുന്നു.

    ReplyDelete
    Replies
    1. നിഷ്കളങ്കമായ ചൂണ്ടി കാട്ടലുകള്‍ക്ക് ആദ്യമേ
      നന്ദി അറിയിക്കുന്നു...,
      അതോടൊപ്പം കഥയുടെ ഗതിയെ തന്നെ ബാധിക്കുന്ന ആ ചിത്രം റിമൂവ് ചെയ്തിരിക്കുന്നു..

      ആദ്യ വരവിനും
      വിലയേറിയ സമയത്തിനും അഭിപ്രായങ്ങള്‍ക്കും
      നന്ദി

      Delete
  2. വായിച്ചു. തുടര്‍ന്നും എഴുതൂ.... ആശംസകള്‍.

    ReplyDelete
    Replies
    1. വായനക്കും വരവിനും...,
      അഭിപ്രായങ്ങള്‍ക്കും നന്ദിയുടെ ഒരായിരം റോസാചെണ്ടുകള്‍

      Delete
  3. ആശംസകള്‍ ശിഹാബുദ്ദീന്‍

    ReplyDelete
    Replies
    1. വായനക്കും വരവിനും...,
      ഒപ്പം അഭിപ്രായങ്ങള്‍ക്കും നന്ദിയുടെ ഒരായിരം റോസാമലരുകള്‍

      Delete
  4. Replies
    1. അജിതേട്ടാ..,
      വരവിനും വായനക്കും
      ഒപ്പം ആശംസക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍

      Delete
  5. കൊള്ളാം മോനേ ,, ഒരു നല്ല സന്തേശം ഈ കഥയില്‍ കൂടി നല്‍കാന്‍ കഴിഞ്ഞു .

    ReplyDelete
    Replies
    1. ഈ വരവിനും
      വിലയേറിയ സമയത്തിനും അഭിപ്രായത്തിനും
      നന്ദിയുടെ ഒരായിരം റോസാമലരുകള്‍..!

      Delete
  6. കഥ നന്നായി. ശിഹാബിനെ പോലെ ഒരു വിദ്യാര്‍ത്ഥി ഇത്ര മനോഹരമായി എഴുതിയത്. എന്നെ അത്ഭുതപ്പെടുത്തുന്നു.

    "അര്‍ജുന്‍ പത്താംക്ലാസ് പാസായിരിക്കുന്നു.പ്രതീക്ഷിച്ച മാര്‍ക്ക്‌ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് പ്ലസ്‌-വണ്ണിനു ദൂരെയൊരു കോളേജില്‍ ചേരേണ്ടി വന്നു.പഠനത്തില്‍ മകന്‍റെ താല്‍പര്യം കുറഞ്ഞതിന്‍റെ കാര്യമറിയാന്‍ ഇടക്കിടെ അച്ഛന്‍ വന്നിരുന്നു." തുടങ്ങിയ കാര്യങ്ങള്‍ ചുമ്മാ അങ്ങ് പറഞ്ഞു പോയിരിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കണം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനിയുള്ള കഥകളില്‍ ആ ശ്രമം ഉണ്ടായിരിക്കും.
      അവസാന ഭാഗത്ത് കഥ നീണ്ടു പോകരുത് എന്നാ ചിന്തയോടെ ചുരുക്കി പറഞ്ഞപ്പോള്‍ കഥയുടെ ഒഴുക്ക് നഷ്ട്ടപെട്ടു.

      നല്ലൊരു വായനക്ക് ഒപ്പം നല്ലൊരു തെറ്റ് ചൂണ്ടികാട്ടി തന്നതിന് ഒരായിരം നന്ദി.തുടര്‍ന്നും ഇത് പോലെയുള്ള ചൂണ്ടികാട്ടലുകള്‍ പ്രതീക്ഷിക്കുന്നു.

      വായനക്കും
      വിലപ്പെട്ട സമയത്തിനും നന്ദിയുടെ ഒരായിരം റോസാമലരുകള്‍..!

      Delete
  7. കഥ കൊള്ളാം തുടരൂ ..

    ReplyDelete
    Replies
    1. വരവിനും വായനക്കും
      അഭിപ്രായത്തിനും
      നന്ദിയുടെ പൂമൊട്ടുകള്‍..,

      Delete
  8. Shihab its a good effort.All the best...Continue writing..

    ReplyDelete
    Replies
    1. വരവിനും വായനക്കും
      വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍

      Delete

  9. കഥ നന്നായി. മനോഹരമായി എഴുതിയിരിക്കുന്നു.ആശംസകൾ.

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായങ്ങള്‍ക്കും
      നന്ദിയുടെ ഒരായിരം പൂമൊട്ടുകള്‍

      Delete
  10. ഒരു ബോധവൽക്കരണ
    സന്ദേശം കൈമാറുന്ന കഥയാണല്ലോ ഇത്
    കുഴപ്പമില്ല കേട്ടൊ ശിഹാബ്

    ReplyDelete
    Replies
    1. എഴുത്ത് എന്തായാലും സമൂഹത്തിനു ഉപകരിക്കണ്ടേ..? അത് കൊണ്ട് ഒന്നു ശ്രമിച്ചു നോക്കിയതാണ്.തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് നന്ദിയുടെ ഒരായിരം റോസാമലരുകള്‍

      Delete
  11. മാഷെ എഴുത്ത് മനോഹരമാവുന്നുണ്ട്..
    അടുത്ത പോസ്റ്റിനായ് കാതോ൪ക്കുന്നു..

    ReplyDelete
    Replies
    1. നന്ദി.,ആദ്യ വരവിനും നല്ലൊരു അഭിപ്രായത്തിനും തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ഉണ്ടാവുമെന്നറിയിച്ചതിനും,നന്ദിയുടെ ഒരായിരം റോസാമലരുകള്‍.

      Delete
  12. ജീവിതം ഒരിക്കൽ വഴുതിപ്പോയാൽ !!!

    ReplyDelete
    Replies
    1. പിന്നെ ഒരിക്കലും..?

      നല്ല വായനക്ക് സന്തോഷപൂക്കൾ
      ഇനിയും വരിക

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?