Wednesday, July 2, 2014

ഡയറികുറിപ്പ്...



"കിഴക്കുദിച്ച് ആകാശത്തിന്റെ ഉച്ചിയിലേക്ക് കയറിത്തുടങ്ങുന്ന പ്രഭാതസൂര്യനെ നോക്കിക്കൊണ്ട്‌ രാവിലത്തെ യോഗ ക്ലാസ്സില് പങ്കെടുക്കുമ്പോള് മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്.

യോഗ കഴിഞ്ഞൊന്നു നടുനിവര്ക്കുമ്പോഴേക­്കും ഇംഗ്ലീഷ് ട്യൂഷനെടുക്കുന്ന അസീസ്‌ മാഷ്‌ ഹാജരായിട്ടുണ്ടാകും.

അത് കഴിഞ്ഞാൽ നേരെ കമ്പ്യൂട്ടർ ഇന്സ്റ്റിറ്റ്യൂട്ടി­ലേക്ക്,മണിക്കൂറുകൾ നീണ്ട ക്ലാസ് കഴിയുമ്പോഴേക്കും ആകാശത്തിലെ നീലനിറച്ചാര്ത്തുകള്­ നിറം മാറി ചുവന്നുതുടങ്ങിയിട്ടു­ണ്ടാകും.

അതിന്റെ ക്ഷീണമടങ്ങും മുന്പായിരിക്കും കണക്കു മാഷെത്തുന്നത്.

രാത്രി എട്ടര മണിക്ക് സ്പോക്കന് ഇംഗ്ലിഷ് സ്പെഷ്യല് കോച്ചിംഗിന് ശ്രീകുമാര് സാറെത്തും, അദ്ദേഹത്തിനും അത് രാത്രീലെ അവസാന ക്ലാസ്സാണത്രേ... !



പപ്പയുടെയും മമ്മിയുടെയും പുഞ്ചിരിക്കുന്ന മുഖം കാണാമെന്നുള്ള സന്തോഷത്തില് ഇതിനൊക്കെ മടികൂടാതെ നിന്നുകൊടുക്കും..."



പേന താഴെ വച്ചപ്പോഴാണ് നിതിന് ഓര്ത്തത്, തലക്കെട്ട് എഴുതിയില്ലെന്ന്.
കൂടുതലൊന്നും ചിന്തിക്കാനില്ലാതെ നീലമഷിയില് കട്ടിയുള്ള അക്ഷരങ്ങളില് അവനെഴുതി -



എന്റെ അവധിക്കാലം !

--------------------­----------------

12 comments:

  1. ശിഹാബ് നല്ല ശൈലി , എഴുത്ത് തുടരുക ,, ആശംസകള്‍ ,, ( കറുത്ത പ്രതലത്തിലെ നീല അക്ഷരം വായിക്കാന്‍ ഒരു സുഖം കിട്ടുന്നില്ല , അത് മാറ്റി നോക്കൂ :)

    ReplyDelete
    Replies
    1. തീര്ച്ചയായും ഇക്ക..,
      ഈ വരവിനും,
      വായനക്കും
      നന്ദി..

      Delete
  2. തീരെ കുറച്ചേ ഉള്ളല്ലോ..കുറച്ചു കൂടി വിശദമായി എഴുതിയാല്‍ നന്നായിരിക്കും

    ReplyDelete
    Replies
    1. എല്ലാവരും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍
      എന്നാഗ്രഹിക്കുകയാണ് റോസ്ജി ...!
      എല്ലാവര്‍ക്കും തിരക്കല്ലേ...?

      ഈ വരവിനും
      വായനക്കും
      നന്ദി...

      Delete
  3. അവതരണം നന്നായി ,,
    കുറച്ചൂടെ ആവാമായിരുന്നു കൂടുതൽ നന്നായി എഴുതുക ആശംസകൾ ,,

    ReplyDelete
    Replies
    1. തീര്‍ച്ചയായും,


      ഈ വരവിനും
      വായനക്കും
      നന്ദി

      Delete
  4. Replies
    1. ഈ വരവിനും
      വായനക്കും
      നന്ദി..,

      Delete
  5. Replies
    1. അങ്ങനെയും പറയാം,
      വരവിനും വായനക്കും സന്തോഷം

      Delete
  6. ഉള്ളത് ഉള്ളതുപോലെ തന്നെയുണ്ട്..!! ഒട്ടും കുറവല്ല.!! നന്നായിരിക്കുന്നു....

    ReplyDelete
    Replies
    1. അതെ,
      വരികള്ക്കിടയിലൂടെ ഉള്ള ഈ വായനക്ക് ഒരായിരം സന്തോഷപൂക്കൾ

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?