Tuesday, June 10, 2014

ഒരു ഫേസ്ബുക്ക് പ്രണയം



റെ മടിച്ചാണ് ഫേസ്ബുക്കില്‍ കണ്ട നിറം മങ്ങിയ ആ പ്രൊഫൈലിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തത്.
പണ്ടെങ്ങോ മനസ്സിലൊരുപാട് താലോലിച്ചിരുന്ന ആ പേരിനോടുള്ള പ്രിയം കൊണ്ടു മാത്രമായിരുന്നു ഒരു ക്ലിക്കിനപ്പുറം വിരലുകള്‍ ചലിച്ചതും.
ഒറ്റ നോട്ടത്തില്‍ നിര്‍ജ്ജീവമെന്നു തോന്നിയിരുന്ന ആ പ്രൊഫൈലില്‍ നിന്നും ഒരു മറുപടി അപ്രതീക്ഷിതമായിരുന്നു.
അതിനേക്കാള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അറ്റാച്ച്മെന്റായി കോളേജ് ഡേയിലെ ആ ഗ്രൂപ്പ് ഫോട്ടോയും.. !


കനവിലന്നുമിന്നും പറയാന്‍ ബാക്കി വെച്ചതെന്തോക്കെയോ പറഞ്ഞുതീര്‍ക്കുവാനുള്ള വെമ്പലായിരുന്നു ഇന്‍ബോക്സില്‍ ഒരു "ഹായ്" ലൂടെ തുടക്കം കുറിക്കുമ്പോള്‍ മനസ്സില്‍.

യാമങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ പരസ്പരം തൊടുത്ത വാക്കുകള്‍ അങ്ങിങ്ങായ്‌ ചിതറി വീണപ്പോള്‍, മനസ്സില്‍ പഴയ പകയുടെ കനലാട്ടം ഒരവശിഷ്ടമായിപ്പോലും അവശേഷിക്കുന്നില്ലെന്നവനെയവള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

 പെണ്‍കൌശലം പകയില്ലെന്നവനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും അവനറിഞ്ഞിരുന്നില്ല, പണ്ടെങ്ങോ പകുത്തുനല്‍കിയ ഹൃദയത്തിന്‍റെ ശേഷിപ്പും ഹരിച്ചു ഗുണിച്ചവള്‍ ഹനിച്ചെടുക്കുമ്പോള്‍ ഒരു ബ്ലോക്കിനപ്പുറം താനെന്ന ശിഷ്ട്ടം പോലും അവശേഷിക്കുകയില്ലെന്ന്...!

6 comments:

  1. കൊള്ളാം..കൊടുത്താല്‍ കൊല്ലത്തും...

    ReplyDelete
  2. ഈ വരവിനും,
    വായനക്കും
    നന്ദി..

    ReplyDelete
  3. ഒരു ബ്ലോക്കില്‍ തീരുന്ന ബന്ധം :)

    ReplyDelete
  4. അതെ..,
    ഈ വരവിനും,
    വായനക്കും
    നന്ദി..

    ReplyDelete
  5. Replies
    1. ഈ വരവിനും,പ്രോത്സാഹനത്തിനും വിലപ്പെട്ട സമയത്തിനും
      നല്ല വാക്കിനും, നന്ദി

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?