ഇര
---------
ഒരു കവിത കൂടിയെനിക്ക്
എഴുതി തീർക്കണം,
നീതി വാങ്ങി തരാനാവാത്ത
സഹോദരൻറെ
നിസ്സഹായതയോടെ.
---------
ഒരു കവിത കൂടിയെനിക്ക്
എഴുതി തീർക്കണം,
നീതി വാങ്ങി തരാനാവാത്ത
സഹോദരൻറെ
നിസ്സഹായതയോടെ.
എന്തെന്നാൽ,
ഒറ്റക്ക് നിൽക്കുന്നവൻറെ
കലാപമാണ് കവിത
ഒറ്റക്ക് നിൽക്കുന്നവൻറെ
കലാപമാണ് കവിത
കണ്ണീർ വീണ് പൊള്ളിയ
ഭൂപടത്തിൽ
വാക്കുകൾ കൊണ്ട്
ഉന്നം പിടിക്കണം.
ഭൂപടത്തിൽ
വാക്കുകൾ കൊണ്ട്
ഉന്നം പിടിക്കണം.
വാ പൊത്തിയ നേരം
അവൾ പറഞ്ഞ വാക്കുകൾ
ലോകം കേൾക്കണം.
അവൾ പറഞ്ഞ വാക്കുകൾ
ലോകം കേൾക്കണം.
ഉമ്മയെ വിളിച്ചതും,
വാപ്പയെ തിരഞ്ഞതും മാത്രമല്ല,
പ്രതിരോധിക്കാൻ അവളുയർത്തിയ
കൈകളെ കൂടി ലോകം കാണണം.
വാപ്പയെ തിരഞ്ഞതും മാത്രമല്ല,
പ്രതിരോധിക്കാൻ അവളുയർത്തിയ
കൈകളെ കൂടി ലോകം കാണണം.
അവളുടെ കണ്ണിൽ
ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളല്ല,
കണ്ണിലെരിഞ്ഞ കനൽ കൂടി
ഊതികത്തിക്കണം.
ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളല്ല,
കണ്ണിലെരിഞ്ഞ കനൽ കൂടി
ഊതികത്തിക്കണം.
ഒരു പക്ഷേ, അവളുടെ
ഒരു തുള്ളി കണ്ണീര് പോലും
ഭൂമിയിൽ പതിച്ചിട്ടുണ്ടാവില്ല,
പതിച്ചിരുന്നുവെങ്കിൽ
ഒരു നിമിഷം കൊണ്ട് നാടും നഗരവും
എരിഞ്ഞു തീരുമായിരുന്നു.
ഒരു തുള്ളി കണ്ണീര് പോലും
ഭൂമിയിൽ പതിച്ചിട്ടുണ്ടാവില്ല,
പതിച്ചിരുന്നുവെങ്കിൽ
ഒരു നിമിഷം കൊണ്ട് നാടും നഗരവും
എരിഞ്ഞു തീരുമായിരുന്നു.
അവളൊരിക്കലും
മോചനം കാത്ത് കിടന്നവളല്ല,
ഭൂമി വിട്ട് പറക്കാൻ
ആദ്യമേ കൊതിച്ചിരിക്കും.
മോചനം കാത്ത് കിടന്നവളല്ല,
ഭൂമി വിട്ട് പറക്കാൻ
ആദ്യമേ കൊതിച്ചിരിക്കും.
ഇരകളൊരിക്കലും
പിന്നീട് പുഞ്ചിരിച്ചിട്ടില്ലെന്ന്
അവൾക്ക് അറിയാമായിരുന്നിരിക്കണം.
പിന്നീട് പുഞ്ചിരിച്ചിട്ടില്ലെന്ന്
അവൾക്ക് അറിയാമായിരുന്നിരിക്കണം.
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?