Sunday, June 3, 2018

#ആസിഫ_മാപ്പ്


#ആസിഫ_മാപ്പ്
------
നിലവിളി ഉയർന്നു കേട്ടിരുന്നു,
ചെവിയിൽ
തറഞ്ഞു കയറാൻ മാത്രം 
ഘനം വെച്ചിട്ടില്ലാത്ത,
ഒരെട്ടു വയസ്സുകാരിയുടെ നിലവിളി.
ആരെങ്കിലും ഇക്കിളി കൂട്ടി
കഥ പറഞ്ഞു കൊഞ്ചിക്കുകയാണെന്ന്
മാത്രം കരുതി.
അല്ലെങ്കിലും
കുരുന്ന് ഹൃദയങ്ങൾ കരയുന്നത്
വിശക്കുമ്പോഴാണ്,
അതുമല്ലെങ്കിൽ കിട്ടാത്ത കളിപ്പാട്ടത്തിന്
കൈ നീട്ടുകയായിരിക്കും.
ചിലപ്പോഴൊക്കെയും
കണ്ണ് ചുവക്കുമ്പോഴും,
ഞരമ്പ് മുറുകുമ്പോഴും,
ദേഷ്യം തൊണ്ടയിൽ കുരുങ്ങുമ്പോഴും,
കുരുന്ന് ചിരികൾ ചിലരെയെങ്കിലും,
വീണ്ടും മനുഷ്യനാക്കി തീർക്കാറുണ്ട്.
എന്നിട്ടും,
മത,കാമവെറിയന്മാർക്ക്
എട്ടിന്റെ ഇളം മാസം തന്നെ വേണ്ടി വന്നു.
ആസിഫാ, മാപ്പ്...,
നിന്റെ നാട്ടിൽ ജനിച്ചതിന്..!!

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?