Sunday, June 3, 2018

ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നവർ


ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നവർ
--------
നീതി തേടി
ഇരുമ്പ് ഗേറ്റുകൾ
തള്ളിത്തുറന്നു.
മുഷ്ടി ചുരുട്ടി
വാനിലേക്കെറിഞ്ഞു,
വയർ പുകയുന്നത് വരെ
നോമ്പ് നോറ്റ്
സമരം പന്തൽ ഉയർത്തി.
അവകാശത്തിന്റെ
മേനി പറഞ്ഞു നെഞ്ച് വിരിച്ചു.
നേരിനു മുന്നിലേക്ക്
വിരൽ ചൂണ്ടി,
നീതി കാത്ത്, കാത്ത് കിടന്നു.
ഒടുവിൽ
അവകാശ കമ്മിറ്റി
ലഘുലേഖ ഇറക്കി.
ചിരിക്കരുത്,
കരയുകയുമരുത്
പിന്നെയോ,
ജനിച്ചത് തന്നെ തെറ്റ്.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?