Sunday, June 3, 2018

കള്ളക്കടത്ത്


കള്ളക്കടത്ത്
---------
വഴി നീളെ
ഇരുട്ടിനെ പുതപ്പിച്ചു കിടത്തി,
തെരുവ് വിളക്കുകൾ ചിരിച്ചു.
റോഡിലെ
ഇരുട്ടിനെ കീറിമുറിച്ചു
വാഹനം അതിവേഗം പാഞ്ഞു.
വളയം
പിടിച്ച കൈകൾ
വിറ മാറാതെ ചുരം കയറി.
കൈ പിഴച്ചാൽ
നാളത്തെ ചരമ കോളം തികയും.
കണ്ണുകളിൽ
നിദ്ര വിരുന്ന് വന്നാൽ,
മകളുടെ നിലാചിരി മായും.
അടുപ്പ് പുകയാൻ
നെഞ്ചിൽ കനലെരിയണം.
നിദ്രയെ വണ്ടിയിറക്കി വിടണം.
സ്കൂൾ ഫീസടക്കണം,
നിലാചിരി മായാതെ നോക്കണം.
ജീവിതം ടാറിട്ട റോഡ് പോലെ,
നീണ്ടു കിടക്കുന്നു.
ലോറി ചുരം കയറുകയാണ്,
ആരൊക്കെയോ ഒളിപ്പിച്ചു വെച്ച
ജീവിതവുമായി.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?