Sunday, June 3, 2018

പറയരുതാത്ത വാക്ക്


പറയരുതാത്ത വാക്ക്
---------
കനം വെച്ച് തുടങ്ങുന്ന
രണ്ട് മൗനങ്ങൾക്കിടയിലാണ്
ആ വാക്ക് വീണ് കിട്ടിയത്.
കുന്ന് കയറി വന്ന
കാറ്റിന്റെ നെഞ്ചിൽ ഇരുന്ന്
ആ വാക്ക് മല കയറി.
എന്നിട്ടും, വാക്ക് കുടഞ്ഞിട്ട
നെഞ്ചിലെ എരിച്ചിൽ മാറിയില്ല.
നൊസ്റ്റാൾജിയ എന്ന് പേരിട്ട്
ഞാൻ ഭൂതത്തെ തേടിയിറങ്ങി.
ഒരിക്കലും പിരിയാത്ത
രണ്ട് പ്രണയിനികൾക്ക് ചുറ്റും
ആ വാക്ക് വലയം വെക്കുന്നുണ്ട്.
ഒരു ചുംബനം കൊണ്ട്
ആ വാക്കിനെ അവർ ഇറക്കി വിട്ടു.
എന്നിട്ടും, ആ വാക്ക്,
പടിയിറങ്ങിപ്പോയ ഒരു പ്രണയത്തെ
നോക്കി ചിരിക്കുന്നു.
' നമുക്ക് പിരിയാം...'
വാക്ക് ആർത്ത് ചിരിക്കാൻ തുടങ്ങി.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?