Sunday, June 3, 2018

മുഹബ്ബത്തിന്റെ കട്ടൻ ചായ


മുഹബ്ബത്തിന്റെ കട്ടൻ ചായ
-----
ഉണരുന്നത് വരെ
പ്രണയമായിരുന്നു
എനിക്കവളോട്.
ഒരുവേള കണ്ണ്
തുറക്കരുതെന്ന് പോലും
ആശിച്ചു പോയൊരു
പ്രണയം.
ആദ്യത്തെ
റോസാപൂവ് വിരിഞ്ഞത്
അവൾക്ക് വേണ്ടിയെന്ന കള്ളം
അവളെ ചിരിപ്പിച്ചു.
ഉണരുന്ന നേരത്ത്
ആദ്യം തിരയുന്നതും
അവളുടെ ചാറ്റ് ബോക്സ്
ആണെന്നറിഞ്ഞ്
അവളുടെ നുണക്കുഴി വിരിഞ്ഞു.
അവളിടുന്ന സ്മൈലികളാണ്
എനിക്കേറ്റവും ഇഷ്ടമെന്നറിഞ്ഞു
കണ്ണിമകളിൽ കൗതുകം നിറച്ചു.
പറയാത്ത കള്ളങ്ങളാണ്
പറഞ്ഞ കള്ളങ്ങളെക്കാൾ
മനോഹരമെന്ന് മൊഴിഞ്ഞു
അവളുടെ കവിളുകൾ ചുവപ്പിച്ചു.
ഒടുവിൽ
ഒരു ചുംബനം കൊണ്ടെന്നെ
വീർപ്പുമുട്ടിക്കാൻ,
അവൾ എണീറ്റതായിരുന്നു.
പക്ഷേ,
കട്ടൻ ചായയുമായി വന്ന്
ഭാര്യ തള്ളി ഇട്ടപ്പോഴാണ്
സ്വപ്നം മുറിഞ്ഞത്.

No comments:

Post a Comment

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?