പ്രസിദ്ധ സ്ഥലങ്ങൾ
--------------
നേരമിരുട്ടി തുടങ്ങിയാൽ
നടത്തത്തിന്റെ വേഗത കൂടും.
അന്തിച്ചോപ്പ് മാഞ്ഞു തുടങ്ങുമ്പോൾ,
നെഞ്ചിൽ ഭയം കനം വെച്ച് തുടങ്ങും.
--------------
നേരമിരുട്ടി തുടങ്ങിയാൽ
നടത്തത്തിന്റെ വേഗത കൂടും.
അന്തിച്ചോപ്പ് മാഞ്ഞു തുടങ്ങുമ്പോൾ,
നെഞ്ചിൽ ഭയം കനം വെച്ച് തുടങ്ങും.
പിന്നിൽ ഒരു വിളി,
മുന്നിൽ ഒരു മിന്നൽ,
മനസ്സിൽ ഭയം തിരയടിക്കും.
മുന്നിൽ ഒരു മിന്നൽ,
മനസ്സിൽ ഭയം തിരയടിക്കും.
മുന്നിൽ യക്ഷിമരമില്ല,
ചുറ്റും കാടുമില്ല,
എന്നിട്ടും പേടിക്കൊട്ടും കുറവില്ല.
ചുറ്റും കാടുമില്ല,
എന്നിട്ടും പേടിക്കൊട്ടും കുറവില്ല.
പെണ്ണിന് മാത്രം,
ഭയം വെച്ച് തുടങ്ങുന്ന വഴിയോരം.
ആങ്ങളെമാരെ തിരയുന്ന കണ്ണുകൾ,
അടക്കി പിടിച്ച ബാഗുമായി,
വീട് തേടുമ്പോൾ,
സൂര്യനെല്ലി, കിളിരൂർ, കത്വ,
ഒരുനാൾ എൻറെ പേരും
സ്ഥലപേരായി ചുരുങ്ങുമോ
എന്ന ഭയം മാത്രം.
ഭയം വെച്ച് തുടങ്ങുന്ന വഴിയോരം.
ആങ്ങളെമാരെ തിരയുന്ന കണ്ണുകൾ,
അടക്കി പിടിച്ച ബാഗുമായി,
വീട് തേടുമ്പോൾ,
സൂര്യനെല്ലി, കിളിരൂർ, കത്വ,
ഒരുനാൾ എൻറെ പേരും
സ്ഥലപേരായി ചുരുങ്ങുമോ
എന്ന ഭയം മാത്രം.
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?