പുലരി സ്വപ്നം
------------
പുലരുന്നതിനും മുമ്പേ
ഒരു സ്വപ്നം കണ്ട് തീരണം.
വെട്ടം വന്നെന്റെ
വാതിലിൽ മുട്ടുമ്പോൾ,
കണ്ട സ്വപ്നത്തിന്റെ
നിറചാരുതയിൽ മിഴി തുറക്കണം.
------------
പുലരുന്നതിനും മുമ്പേ
ഒരു സ്വപ്നം കണ്ട് തീരണം.
വെട്ടം വന്നെന്റെ
വാതിലിൽ മുട്ടുമ്പോൾ,
കണ്ട സ്വപ്നത്തിന്റെ
നിറചാരുതയിൽ മിഴി തുറക്കണം.
പിന്നെ,
കണ്ടിട്ടും പുലരാതിരുന്ന
പല സ്വപ്നങ്ങളെ തേടി
പുലരിക്കൊപ്പം നടക്കണം.
നടത്തത്തിന്റെ വേഗതയിൽ
മിഴി കോണുകൾ
പല ജീവിതങ്ങളെ തിരയണം.
കണ്ടിട്ടും പുലരാതിരുന്ന
പല സ്വപ്നങ്ങളെ തേടി
പുലരിക്കൊപ്പം നടക്കണം.
നടത്തത്തിന്റെ വേഗതയിൽ
മിഴി കോണുകൾ
പല ജീവിതങ്ങളെ തിരയണം.
ഒടുവിൽ,
സ്വപ്നങ്ങളെ കൂട്ടി വെച്ച്,
കാലത്തിനൊപ്പം കുതിക്കണം.
പിന്നെയൊരുനാൾ,
എനിക്കും ആരുടെയെങ്കിലും
സ്വപ്നമായി തീരണം
സ്വപ്നങ്ങളെ കൂട്ടി വെച്ച്,
കാലത്തിനൊപ്പം കുതിക്കണം.
പിന്നെയൊരുനാൾ,
എനിക്കും ആരുടെയെങ്കിലും
സ്വപ്നമായി തീരണം
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?