എനിക്ക് നീയും, കടലിന് പുഴയും
-------
പണ്ട് പണ്ട്,
പുഴ ഒഴുകിയത്
നമ്മുടെ കാലുകൾ
തഴുകിയായിരുന്നു.
-------
പണ്ട് പണ്ട്,
പുഴ ഒഴുകിയത്
നമ്മുടെ കാലുകൾ
തഴുകിയായിരുന്നു.
അന്ന്
നെഞ്ചോട് ചേർത്ത
നിന്റെ കൈകൾ
എന്നിൽ കവിതകളെഴുതി.
നെഞ്ചോട് ചേർത്ത
നിന്റെ കൈകൾ
എന്നിൽ കവിതകളെഴുതി.
നിന്റെ കരിമഷി കണ്ണുകൾ
എന്റെ ഇടം നെഞ്ചിൽ
താളമിട്ട് ഗസൽ മൂളി.
എന്റെ ഇടം നെഞ്ചിൽ
താളമിട്ട് ഗസൽ മൂളി.
അന്ന് നമ്മൾ,
പുഴ കടലിനുള്ളതാണെങ്കിൽ
നീ എനിക്കുള്ളതാണെന്ന്
സത്യം ചെയ്തു.
പുഴ കടലിനുള്ളതാണെങ്കിൽ
നീ എനിക്കുള്ളതാണെന്ന്
സത്യം ചെയ്തു.
എന്നിട്ടും,
നീ നീയും,
ഞാൻ ഞാനുമായി,
പുഴയെക്കാളും
വേഗത്തിൽ കാലമോടി.
നീ നീയും,
ഞാൻ ഞാനുമായി,
പുഴയെക്കാളും
വേഗത്തിൽ കാലമോടി.
പ്രിയെ, ഒന്നറിയുക,
ആ പുഴ ഒഴുകിയിടത്ത്
ഇന്നൊരു വര ബാക്കിയുണ്ട്.
ആ പുഴ ഒഴുകിയിടത്ത്
ഇന്നൊരു വര ബാക്കിയുണ്ട്.
കടലിലെത്തും മുമ്പേ
പുഴ മണ്ണിലലിഞ്ഞിരിക്കുന്നു.
ആ പുഴ കടലിനുള്ളതായിരുന്നില്ല.
പുഴ മണ്ണിലലിഞ്ഞിരിക്കുന്നു.
ആ പുഴ കടലിനുള്ളതായിരുന്നില്ല.
No comments:
Post a Comment
ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?