നീലാകാശം പച്ചക്കടൽ എന്നുരുവിട്ടു ഗ്ലോബിനെ നാലു വട്ടം കൈകൊണ്ട് കറക്കി. ഏറെ നേരത്തെ കറക്കത്തിനൊടുവിൽ ഗ്ലോബ് ഒരു വൻകരയിൽ നിശ്ചലമായി. പിന്നെ കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങളിലേക്ക് കണ്ണെറിഞ്ഞു. ബോർഡിൽ ചോക്ക്പൊടി കൊണ്ട് "ഭൂമിയുടെ അവകാശികൾ " അടയാളപ്പെട്ടു കിടക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം മാഷിന്റെ കഷണ്ടി തല നോക്കി ഒരു ചോദ്യമെറിഞ്ഞു.
" അല്ല മാഷേ...
കടൽ കാണാതെ
എത്ര പേര് മരിച്ചിട്ടുണ്ടാവും..? അല്ലെ..? "
ഒരു നിമിഷം മാഷും ക്ലാസും കടലും നിശബ്ദമായി.
എന്തേ മാഷും, കടലും , ക്ലാസ്സും നിശബ്ദമായി ?
ReplyDeleteഅതിനുള്ള ഉത്തരം വായനക്കാര്‍ക്ക് വിട്ടു തന്നു.
Deleteവരവിനും അഭിപ്രായത്തിനും ഒരുപിടി സനേഹപ്പൂക്കള്‍
ശിഹാബേ!!!കൊള്ളാമല്ലോ.
ReplyDeleteഒരുപാട് പേര് അങ്ങനെയും ഉണ്ട്,കടൽ കാണാത്തവർ
ReplyDelete