Sunday, October 26, 2014

മരുഭൂകനവ്‌


ജാലകവാതിലുകള്‍ക്കപ്പുറം
മരുഭൂവ് കാണാമെനിക്കു
നീലാകാശവും.
ഈത്തപ്പന ചോടോളം
കനലായി നിന്ന വേനലും
മൗനിയാണ്
വരാനിരിക്കുന്ന
മഴമേഘങ്ങളെയും
പ്രതീക്ഷിച്ചു.

വിണ്ടുകീറിയ
വേനലിന്‍  നൊമ്പരം
പ്രവാസിയെന്നു മൊഴിയുന്നു.

മൗനനൊമ്പരങ്ങളുടെ
താഴ്വരയില്‍
കനലെരിയാന്‍ നേരം
പ്രവാസി പൊഴിച്ച
തോരാമഴയോളം
ഒരു ഇടവപ്പാതിയും
കരയാറില്ല.
വിതുമ്പിയാലൊട്ടും
കാണാനാളുമില്ല.
കാര്യം അവനൊരു
പ്രവാസിയാണ്.

വേനലിന്‍ കനവില്‍
ഋതുമന്ദഹാസം പൊഴിച്ച്
മഴവില്‍ ഞാണിലൊരു
മിന്നല്‍ കോര്‍ത്തു വെച്ച്
ഉന്നം പിടിക്കുന്നുണ്ടൊരു
മഴമേഘം
ദാഹം പൂണ്ട
മരുഭൂമി നാവ് നീട്ടി
മരുപച്ചക്ക് മേല്‍
മഴമേഘം കനിഞ്ഞു
ഒരു തുള്ളി,ഇരുതുള്ളി
ഒടുവില്‍ അതും നിലച്ചു

10 comments:

  1. വിണ്ടുകീറിയ
    വേനലിന്‍ നൊമ്പരം
    പ്രവാസിയെന്നു മൊഴിയുന്നു.
    -----------------------------------------കൊള്ളാം ശിഹാബ് ,, താങ്കളില്‍ ഒരു നല്ല പ്രതിഭയെ കാണുന്നു !! കൂടുതല്‍ എഴുതുക മോനേ !!

    ReplyDelete
    Replies
    1. നന്ദി ഇക്ക,
      പ്രോത്സാഹനങ്ങൾക്കും തിരുത്തലുകൾക്കും കൂട്ടിനുണ്ടാവുമല്ലോ..?

      Delete
  2. ഒരു തുള്ളി ഇരുതുള്ളി ഒടുവില്‍ അതും നിലച്ചു... നല്ല ഫീലുണ്ട്.. ഇഷ്ടപ്പെട്ടു.. ആശംസകള്‍.

    ReplyDelete
    Replies
    1. ഇഷ്ടത്തിനു സന്തോഷം,
      എന്നും തിരുത്തലുകൾക്കും പ്രോത്സാഹനങ്ങൾക്കും കൂടെ ഉണ്ടാവുമല്ലോ..?

      Delete
  3. വേനലിന്‍ കനവില്‍
    ഋതുമന്ദഹാസം പൊഴിച്ച്
    മഴവില്‍ ഞാണിലൊരു
    മിന്നല്‍ കോര്‍ത്തു വെച്ച്
    ഉന്നം പിടിക്കുന്നുണ്ടൊരു മഴമേഘം


    നല്ല വരികൾ...

    ReplyDelete
    Replies
    1. നന്ദി,
      നല്ല വാക്കുകള്ക്ക്

      Delete
  4. മഴവില്‍ ഞാണിലൊരു
    മിന്നല്‍ കോര്‍ത്തു വെച്ച്
    ഉന്നം പിടിക്കുന്നുണ്ടൊരു
    മഴമേഘം....


    അസാമാന്യ ഭാവന!!

    ReplyDelete
    Replies
    1. നന്ദി,
      നല്ല വായനക്കും വരവിനും,

      Delete
  5. ശിഹാബേ,,
    നന്നായിട്ടുണ്ട്‌..

    ReplyDelete
    Replies
    1. നല്ല വായനക്ക് സന്തോഷം
      തിരുത്തലുകൾക്കും പ്രോത്സഹനങ്ങൾക്കും ഇവിടെങ്ങളിൽ കാണുമെന്നു വിശ്വസിക്കുന്നു .

      Delete

ഇഷ്ടമാവുമോ..,എന്തോ..? ഇങ്ങനെയൊക്കെ തന്നെയല്ലേ എഴുതി തുടങ്ങുന്നത്..? തിരുത്താനും തിരുത്തിക്കാനും നിങ്ങളൊക്കെയില്ലേ..? അഭിപ്രായം അറിയിക്കുമല്ലോ..?