ഡിസംബര്‍ മാസത്തിലെ അവസാന പരീക്ഷയുടെ തലേ ദിവസം ഞാന്‍ ആ ഡയറിയുടെ കഴിഞ്ഞ താളുകളിലൂടെ ഒന്ന് കണ്ണോടിച്ചു.
ജീവിത വഴിയില്‍ കണ്ട മുഖങ്ങള്‍ക്കു അക്ഷരചാര്‍ത്തു നല്‍കി മിഴിവേകിയപ്പോള്‍ കണ്ണീരിന്‍റെ മുഖാവരണമണിഞ്ഞു ഒരുപാട് പേര്‍ എന്നിലേക്ക് ഉറ്റുനോക്കുന്നു,അവരോടൊക്കെയും പറയേണ്ടിയിരുന്ന ഒരുപാട് ഉത്തരങ്ങള്‍ വാക്കുകള്‍ മുറിഞ്ഞും,അക്ഷരങ്ങളടര്‍ന്നും എന്നിലേക്ക് തന്നെ തിരിച്ചു വന്നപ്പോള്‍ എന്‍റെ കണ്ണിലെ അവസാന തുള്ളിയും അടര്‍ന്നു കഴിഞ്ഞിരുന്നു.എഴുത്തിന്‍റെ വഴികളില്‍ പിച്ചവെക്കാന്‍ ആഗ്രഹിച്ച മനസ്സിനെ മറ്റൊരു വഴിക്ക് കൊണ്ട് പോകാന്‍ ഒരല്‍പ്പം വിഷമം അലട്ടാതിരുന്നില്ല.
അനുഭവങ്ങളാണ് അക്ഷരങ്ങളാക്കേണ്ടതെന്നു ഗുരു പറഞ്ഞത് മുതല്‍ ഓരോ അനുഭവങ്ങളെയും കോര്‍ത്തു വെച്ച് പത്ര ഓഫീസിലേക്കും,വാരാന്ത്യങ്ങളിലേക്കും,തൊടുത്തു വിട്ടിട്ടും മറുപടി കിട്ടാതെ ഒടുവില്‍ ചവറ്റു കൊട്ടയില്‍ കിടന്നു ദീര്‍ഘ നിശ്വാസം വലിക്കുന്നുണ്ടാകും എന്നാശ്വസിച്ചു ഓരോ രചനകളും അന്ത്യശ്വാസം വലിച്ചു.
മറ്റാരും കാണാതെ ഞാന്‍ സൂക്ഷിച്ച ഒരുപാട് രഹസ്യങ്ങള്‍ ഇതിനോടകം തന്നെ ഡയറിയില്‍ അക്ഷര രൂപം പൂണ്ടിരുന്നു.ഒരല്‍പ്പം ആശ്വാസത്തിനായി ഞാന്‍ കുറിച്ചിട്ട ഒരുപാട് കഥകളും,അതിലേറെ അനുഭവങ്ങളും,നീലമഷി കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.അതിലെ അക്ഷരങ്ങള്‍ക്ക് ഒരിക്കലും അച്ചടിമഷിപുരളാന്‍ ഭാഗ്യമുണ്ടാവില്ലെന്നു മനസ്സ് പറഞ്ഞു തുടങ്ങിയപ്പോള്‍ മാറ്റങ്ങള്‍ ആവശ്യമെന്ന് തിരിച്ചറിയുകയായിരുന്നു.
ഒരിക്കലും പുറംലോകം കാണാനാവാത്ത അക്ഷരങ്ങളെ നമിച്ചിരിക്കാന്‍ ഇഷ്ട്ടമില്ലാത്തത് കൊണ്ട് തന്നെയാണ് എരിയുന്ന തീ കൂനയിലേക്ക് ഡയറി നിക്ഷേപിച്ചത്.
പിറ്റേന്ന് പുലര്‍ക്കാലത്തില്‍ വന്ന ഫോണ്‍ കോള്‍ എന്നെ വീണ്ടും പഴമയിലേക്കും അക്ഷരങ്ങളിലേക്കും മാടി വിളിച്ചു..
"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ.., നല്ലൊരു ഭാവിണ്ട് ട്ടോ..."
മറു തലക്കല്‍ ഫോണ്‍ കട്ട് ചെയ്തപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപ്പോലെ ഞാന്‍ തീകൂനയിലേക്ക് ഓടി..,ഒരുപിടി ചാരമാല്ലാതെ മറ്റൊന്നുമവിടെ അവശേഷിച്ചിരുന്നില്ല...,
അതെ വല്ലതുമൊക്കെ എഴുതൂ ,, നല്ലൊരു ഭാവിയുണ്ട് അത് നശിപ്പിക്കരുത് .. :)
ReplyDeleteനന്ദി ഇക്ക..,
Deleteഈ പ്രോത്സാഹനത്തിനും
വരവിനും ബ്ലോഗില്‍ ചിലവഴിച്ച വിലപ്പെട്ട സമയത്തിനും
Nice style. Keep it up and do write more
ReplyDeleteഅജിതേട്ടാ..,
Deleteഅഭിപ്രായത്തിനും
ഈ വരവിനും
വിലപ്പെട്ട സമയത്തിനും
ഒത്തിരി നന്ദി
കുട്ട്യേ ....എഴുതിയെഴുതി മിടുക്കനാവൂ .ഒപ്പം നല്ലോണം പഠിക്ക്യേം ചെയ്യണോട്ടോ.
ReplyDeleteഈ പ്രോത്സാഹനങ്ങള്‍ എന്നുമെന്നും
Deleteകൂടെയുണ്ടാവുമെന്ന വിശ്വാസത്തോടെ..,
നന്ദി..,
വിലപെട്ട ഉപദേശത്തിനും ഈ വരവിനും
അതെ,നല്ല ഭാഷ കൈമുതലായുണ്ട്. ആശംസകള്‍
ReplyDeleteനന്ദി..,
Deleteഈ വരവിനും നല്ലൊരു പ്രോത്സാഹനത്തിനും
ഒരുപിടി
റോസാമലരുകള്‍.
നന്നായിട്ടുണ്ട്... ഇനിയും എഴുതൂ... ആശംസകള്‍
ReplyDeleteഈ പ്രോത്സാഹനത്തിനും
Deleteവരവിനും
നന്ദി.
തീര്‍ച്ചയായും... ലക്ഷ്യങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.
ReplyDeleteവിലപ്പെട്ട സമയം
Deleteഎനിക്കു വേണ്ടി നീക്കി വെച്ചതിനു
ആദ്യമേ നന്ദി
ഒപ്പം ഈ ആശംസക്കും
നല്ലൊരു ഭാവി ഉണ്ടാകട്ടെ
ReplyDeleteനന്ദി.
Deleteഈ വരവിനും ആശംസക്കും
ഒരു പിടി റോസാചെണ്ടുകള്‍
good
ReplyDeleteനന്ദി
Deleteവരവിനും ആശംസക്കും ഒപ്പം നല്ല വായനക്കും.
Good one.Keep going.All the best...
ReplyDeleteനന്ദി.
Deleteഈ വായനക്കും
വിലയേറിയ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കും.
നന്ദി.., നന്ദി..,
ചുരുങ്ങിയ വാചകങ്ങളാൽ ഒരു കഥ അതിനാൽ അടുത്തതും വായിച്ചു. കഥയുടെ തലക്കെട്ടു പോലെതന്നെ "നല്ലൊരു ഭാവിയുണ്ട്" ദൈവം അനുഗ്രഹിക്കട്ടെ. ആശംസകൾ
ReplyDeleteഅനുഗ്രാഹാശിസുകൾക്ക് നന്ദി,
Deleteഒരായിരം സന്തോഷപൂക്കൾ,
"മോനെ...,വല്ലതുമൊക്കെ എഴുതണുട്ടോ.., നല്ലൊരു ഭാവിണ്ട് ട്ടോ..."
ReplyDeleteതിരുത്താനും വായിക്കാനും നിങ്ങളൊക്കെ ഉണ്ടാവുമെങ്കിൽ തീർച്ചയായും ശ്രമിക്കും
Deleteനിന്‍റെയുള്ളില്‍ നല്ലൊരു എഴുത്തുകാരനുണ്ട്... ഒരുപാട് വായിച്ചും എഴുതിയും വളര്‍ത്തിക്കൊണ്ട് വരൂ....
ReplyDeleteആശംസകൾ.!!
വായന നല്ലൊരു വളമാണെന്നു എല്ലാരും പറയുന്നു.
Deleteഎഴുത്തിനേക്കാളും എനിക്കിഷ്ടം വായനയാണ്.
നന്ദിയുടെ ഒരായിരം സന്തോഷപൂകൾ..,
ശിഹാബേ,,
ReplyDeleteഎനിക്ക് മുൻപ് കമന്റിട്ടിരിക്കുന്നവരൊക്കെ ബൂലോക പുലികളാണല്ലൊ!!
നന്നായി എഴുതിക്കോളൂ.
ഭാവുകങ്ങൾ!
എനിക്ക് പുലികളെയാണ് പേടി..,
Deleteഎന്നാലും അവരൊക്കെ കൂട്ടിനുണ്ടാവുന്നത് ഒരു ധൈര്യമല്ലേ..?
വീണ്ടും വരിക