![]() |
Image Credit:Google |
അതിരാവിലെ നടക്കാനിറങ്ങിയ അച്ഛനെ അന്വേഷിച്ചു ഇറങ്ങിയതാണ് മകൾ. അപരിചിതന്റെ നമ്പർ കണ്ടിട്ടെന്നപ്പോലെ പെട്ടെന്ന് ഫോണ്‍ കുരച്ചു, തെരുവ് നായ സംരക്ഷണ സമിതി അംഗമായതിൽ പിന്നെ ഫോണ്‍ റിംഗ്ടോണ്‍ നായ കുരയ്ക്കുന്നതാണ്.
"തെരുവ് നായ കടിയേറ്റ് അച്ഛൻ ഹോസ്പിറ്റലിൽ ആണ്... അച്ഛന്റെ ഫോണിൽ നിന്നാണ് മോളുടെ നമ്പർ...."
അയാൾ പറഞ്ഞ് തീരും മുൻപേ അവൾ ഒരു നടുക്കത്തോടെ ചോദ്യമെറിഞ്ഞു..
"അല്ല... നായക്കെന്തെങ്കിലും പറ്റിയിട്ടുണ്ടോ...? നായയെ ആരും ഉപദ്രവിച്ചില്ലല്ലോ..? നായ സുരക്ഷിതമല്ലേ...? "
പിന്നെ അയാൾ മറുവശത്ത് നിന്നും കേട്ടതൊക്കെയും തെരുവിൽ ഓടുന്ന വണ്ടിക്ക് വട്ടം ചുറ്റി കുരയ്ക്കുന്ന നായയുടെ സ്വരം ആയിരുന്നു. ഐ സി യുവിൽ കിടക്കുന്ന അവൾക്ക് ജന്മം നൽകിയ പിതാവിൻറെ മുഖം നായയായി പരിണമിക്കുന്നത് അയാൾ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.
നായ സംരക്ഷണസമിതീടെ സെക്രട്ടറീടെ അച്ഛനെ നായ കടിച്ചു!!
ReplyDeleteസെക്രട്ടറിയേയും..!!!!!
ReplyDeleteതന്തക്ക് പട്ടിയുടെ കടി കിട്ടണം.... ജനിപ്പിച്ചത് അമ്മാതിരി സാധനത്തേയല്ലേ......
ReplyDeleteഈ സമയത്തിനു ചേരുന്ന കഥ തന്നെ.ഹാ ഹാ ഹാാ!!!
ReplyDelete